റയലിന്റെ മുഖം രക്ഷിച്ച് റൂഡിഗർ !!!
ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗിൽ ഉക്രേനിയൻ ടീം ഷക്തർ ഡൊണെറ്റ്സ്കിനെതിരെ ഡിഫൻഡർ അന്റോണിയോ റൂഡിഗറിന്റെ അവസാന മിനുട്ടിലെ ഹെഡർ ഒരു നാണകേടില്‍ നിന്ന് റയലിനെ രക്ഷിച്ചു.എന്നാല്‍ ഒരു പോയിന്റോടെ തന്നെ റയല്‍ നോക്കൌട്ട് റൗണ്ടില്‍ തങ്ങളുടെ ബെര്‍ത്ത് ബുക്ക് ചെയ്തു കഴിഞ്ഞിരിക്കുന്നു.സമനിലയോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഷക്തറിന് ശേഷിക്കുന്ന മത്സരങ്ങളില്‍ ജയം നേടേണ്ടത് അനിവാര്യം ആണ്.
വാർസയിലെ രണ്ടാം പകുതിയിൽ ഷക്തർ ഒരു മിനിറ്റിനുളില്‍ തന്നെ ഒലെക്സാണ്ടർ സുബ്കോവ് യുക്രെയിന് ടീമിന് ലീഡ് ഇന്ദി കൊടുത്തു.ഇന്നലത്തെ മത്സരത്തില്‍ മൂര്‍ച്ച കുറഞ്ഞ റയലിന് ഷക്തറിനെതിരെ മികച്ച അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ ഏറെ പാടുപ്പെട്ടു.18-ാം മിനിറ്റിൽ കരിം ബെൻസെമയിലൂടെ ലീഡ് നേടാൻ അവസരം ലഭിച്ചെങ്കിലും ഗോൾകീപ്പർ അനറ്റോലി ട്രൂബിൻ മികച്ചൊരു സേവിലൂടെ ഷക്തര്‍ വല കാത്തു.മധ്യനിരക്കാരൻ ടോണി ക്രൂസ് നൽകിയ പാസ് മുതലെടുത്ത് ഷക്തറിന് വിഖ്യാതമായ വിജയം നിഷേധിച്ചുകൊണ്ട് റൂഡിഗർ 95 ആം മിനുട്ടില്‍ തന്റെ പേര് സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തു.






































