ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് റൌണ്ട് യോഗ്യത നേടാന്‍ ഒരു ജയമകലെ ബോറൂസിയ
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ജിയിൽ ഇന്ന് സെവിയ്യയെ ചൊവ്വാഴ്ച വൈകുന്നേരം സിഗ്നൽ ഇഡുന പാർക്കിലേക്ക് ബൊറൂസിയ ഡോർട്ട്മുണ്ട് സ്വാഗതം ചെയ്യുന്നു.ഒരു വിജയത്തോടെ നോക്കൗട്ട് റൗണ്ടിലേക്കുള്ള യോഗ്യത ഡോർട്ട്മുണ്ടിന് ഉറപ്പാക്കാന്‍ കഴിയും.ഒരു പോയിന്റ് മാത്രമുള്ള സെവിയക്ക് ശേഷിക്കുന്ന മത്സരങ്ങളില്‍ എല്ലാം ജയിച്ചാല്‍ മാത്രമേ നോക്കൌട്ട് റൌണ്ടിലേക്ക് എത്താന്‍ കഴിയൂ.
ഇന്ന് രാത്രി ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മത്സരം.ഇരു ടീമുകളും ആദ്യ റൗണ്ടില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് സ്വന്തം കാണികള്‍ക്ക് മുന്നില്‍ തല കുനിക്കേണ്ടി വന്നു സെവിയക്ക്.ഇന്നത്തെ മത്സരത്തില്‍ മേല്‍ക്കൈ ഡോര്‍ട്ടുമുണ്ടിനു തന്നെ ആണ്.കഴിഞ്ഞ മത്സരത്തില്‍ ചിര വൈരികള്‍ ആയ ബയേണ്‍ മ്യൂണിക്കിനെ അവസാന നിമിഷത്തില്‍ സമനിലയില്‍ തളച്ച ആവേശത്തിലും അത്മവിശ്വാസതിലും ആണ് ബോറൂസിയ.ലീഗ് മത്സരങ്ങളില്‍ ഇരുവരും ഫോം കണ്ടെത്താന്‍ പാടുപ്പെടുകയാണ്.ലാലിഗയില്‍ പതിനെട്ടാം സ്ഥാനത് ഉള്ള സെവിയ്യയുടെ മോശം ഫോം മൂലം മാനേജര്‍ ലോപ്റ്റഗിയെ മാനെജ്മെന്റ് ഫയര്‍ ചെയ്തിരുന്നു.






































