ബാഴ്സലോണയേ കടത്തിവെട്ടി ഒന്നാം സ്ഥാനത്ത് തിരികെയെത്താന്‍ റയല്‍ മാഡ്രിഡ്
ഗെറ്റാഫെയെ നേരിടാൻ ശനിയാഴ്ച വൈകുന്നേരം കൊളീസിയം അൽഫോൻസോ പെരസിലേക്ക് യാത്ര ചെയ്യുമ്പോൾ റയൽ മാഡ്രിഡ് ലാലിഗയില്‍ തങ്ങള്‍ക്ക് നഷ്ട്ടപ്പെട്ട ഒന്നാം സ്ഥാനം വീണ്ടെടുക്കാന്‍ പ്രയത്നം ആരംഭിക്കും.കഴിഞ്ഞ ആഴ്ച്ച ഒസാസുനയോട് ലോസ് ബ്ലാങ്കോസ് 1-1ന് സമനിലയിൽ പിരിഞ്ഞത് ബാഴ്സലോണയേ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ സഹായിച്ചു.അതേസമയം റയൽ വല്ലാഡോളിഡിനോട് 3-2 ന് തോറ്റതിന് പിന്നാലെ ഗെറ്റാഫെ പട്ടികയില്‍ പതിനഞ്ചാം സ്ഥാനത് തുടരുന്നു.
തിബോട്ട് കോർട്ടോയിസിന് നടുവിന് പരിക്കേറ്റതിനാൽ ഈ മത്സരത്തില്‍ താരം കളിച്ചേക്കില്ല. ആ ഒഴിവില്‍ അന്‍സലോട്ടി ആൻഡ്രി ലുനിന് അവസരം നല്‍കിയേക്കും.കോര്‍ട്ട്വയെ കൂടാതെ ഡാനി സെബല്ലോസ്,കരിം ബെൻസെമ എന്നിവരെ കൂടാതെ ആയിരിക്കും ഇന്നത്തെ മത്സരത്തില്‍ റയല്‍ കളിക്കാന്‍ ഇറങ്ങുന്നത്. ഇന്ന് രാത്രി ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മത്സരം






































