EPL 2022 European Football Foot Ball Top News

ഒന്നാം സ്ഥാനം തിരികെപ്പിടിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി

October 8, 2022

ഒന്നാം സ്ഥാനം തിരികെപ്പിടിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റി

ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് സതാംപ്ടണിനെ സ്വാഗതം ചെയ്യുന്ന മാഞ്ചസ്റ്റര്‍ സിറ്റി വിജയത്തിലൂടെ മൂന്നു പോയിന്റ്‌ നേടി പോയിന്റ്‌ പട്ടികയില്‍ രണ്ടില്‍ നിന്ന് ഒന്നാം സ്ഥാനത്തേക്ക് കയറാന്‍ ലക്ഷ്യമിടുന്നു.ഞായറാഴ്ച ലിവർപൂളിനെ നേരിടുന്ന ആഴ്‌സണലിനേക്കാൾ ഒരു പോയിന്റ് മാത്രം പിന്നിലാണ് സിറ്റി.നാളത്തെ മത്സരത്തില്‍ ആഴ്സണല്‍ ലിവര്‍പൂളിനെതിരെ സമനിലയോ തോല്‍വി നേരിട്ടാല്‍ സിറ്റി ആയിരിക്കും പിന്നീട് അങ്ങോട്ട്‌ ഒന്നാം സ്ഥാനത് തുടരാന്‍ പോകുന്നത്.

Manchester City's Erling Braut Haaland celebrates scoring against Copenhagen on October 5, 2022

ആസ്റ്റണ്‍ വില്ലക്കെതിരെ സമനില നേടിയതിന് ശേഷം ഡോര്‍ട്ടുമുണ്ട്, സെവിയ്യ, യുണൈറ്റഡ്, വൂള്‍വ്സ് എന്നിവരെ വലിയ ഗോള്‍ മാര്‍ജിനില്‍ തകര്‍ത്ത സിറ്റി ഇപ്പോള്‍ മികച്ച ഫോമില്‍ ആണ്. യൂറോപ്പില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ സ്ഥിരത പുലര്‍ത്തുന്ന ടീം പെപ്പിന്റെ സിറ്റിയാണ് എന്നത് ഒരു വസ്തുത തന്നെയാണ്.എര്‍ലിംഗ് ഹാലണ്ട് സിറ്റിക്ക് വേണ്ടി സ്ഥിരമായി ഗോള്‍ കണ്ടെതുന്നതിനാല്‍ പെപ്പിന് ഈ മത്സരത്തിനു തയ്യാറെടുക്കുന്നതിന് വലിയ രീതിയില്‍ തല പുകക്കേണ്ട കാര്യം വേണ്ടി വരില്ല.എന്നാല്‍  യുണൈറ്റഡിനെതിരെ   രണ്ടാം പകുതിയില്‍ മൂന്നു ഗോള്‍ വഴങ്ങിയ  സിറ്റിയുടെ പ്രതിരോധം പെപ്പിന് നേരിയ രീതിയില്‍ ആശങ്ക നല്‍കുന്നു.തുടര്‍ച്ചയാ മൂന്നു തോല്‍വികള്‍ ഏറ്റുവാങ്ങിയ സതാംട്ടന്‍ നിലവില്‍ പതിനാറാം സ്ഥാനത്താണ് ആണ്.ഓഗസ്റ്റ്‌ 31 നു ചെല്‍സിക്കെതിരെ നേടിയതാണ് അവര്‍ നേടിയ അവസാനത്തെ വിജയം.ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മത്സരം.

Leave a comment