EPL 2022 European Football Foot Ball Top News

ലെസ്റ്റര്‍ സിറ്റിക്കെതിരെ വെല്ലുവിളി ഉയര്‍ത്താന്‍ ബോണ്‍മൌത്ത്

October 8, 2022

ലെസ്റ്റര്‍ സിറ്റിക്കെതിരെ വെല്ലുവിളി ഉയര്‍ത്താന്‍ ബോണ്‍മൌത്ത്

ഒത്തിരി നാളത്തെ കാത്തിരിപ്പിന് ശേഷം പ്രീമിയര്‍ ലീഗില്‍ ആദ്യ വിജയം നേടിയ ലെസ്റ്റര്‍ സിറ്റി ഇന്ന് ബോണ്‍മൌത്തിനെതിരെ കളത്തില്‍ ഇറങ്ങും.വിജയത്തോടെ റിലഗേഷന്‍ സോണില്‍ നിന്ന് പുറത്തു കടക്കുക എന്നതാണ് ആരുടെ പ്രാഥമിക ലക്ഷ്യം.എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ടു വിജയം നേടി ബോണ്‍മൌത്ത് പതിമൂന്നാം സ്ഥാനത് ആണ്.

Leicester City's James Maddison scores against Nottingham Forest on October 3, 2022

ഏഴു മത്സരങ്ങളില്‍ നിന്ന് ഒരു സമനിലയും ഏഴു തോല്‍വിയും നേടി പട്ടികയില്‍ അവസാന സ്ഥാനത് ഉണ്ടായിരുന്ന ലെസ്റ്റര്‍ സിറ്റി പ്രാദേശിക എതിരാളികളായ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ 4-0ന് തകർത്ത് പ്രീമിയര്‍ ലീഗിലെ ആദ്യ വിജയം ആഘോഷിച്ചു.പ്രീമിയര്‍ ലീഗിലേക്ക് പ്രൊമോഷന്‍ ലഭിച്ച ബോണ്‍മൌത്ത് ഈ സീസണില്‍ താരകേടില്ലാത്ത പ്രകടനം ആണ് കാഴ്ചവെക്കുന്നത്.അധികാരമേറ്റതു മുതൽ, ബോൺമൗത്ത് ബോസ് ഗാരി ഒ നീൽ തന്റെ ടീമിനെ പല രീതിയിലും മെച്ചപ്പെടാന്‍ സഹായിച്ചിട്ടുണ്ട്.വോൾവർഹാംപ്‌ടൺ വാണ്ടറേഴ്‌സ്, നോട്ടിംഗ്ഹാം ഫോറസ്റ്റ്, ന്യൂകാസിൽ യുണൈറ്റഡ്, ഏറ്റവും ഒടുവിൽ ബ്രെന്റ്‌ഫോർഡ് എന്നീ കരുത്തുറ്റ ടീമുകളെ സമനിലയില്‍ തളച്ച ബോണ്‍മൌത്ത് ലെസ്റ്റര്‍ സിറ്റിക്ക് മികച്ച വെല്ലുവിളി ഉയര്‍ത്തും എന്നതില്‍ സംശയിക്കേണ്ടത് ഇല്ല. ഇന്ത്യന്‍ സമയം ഏഴര മണിക്ക് ബോണ്‍മൌത്ത് ഹോം ഗ്രൗണ്ട്   വൈറ്റാലിറ്റി സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.

 

Leave a comment