ഷക്തറിന്റെ പരീക്ഷണം മറികടന്ന് റയല്‍ മാഡ്രിഡ്
ബുധനാഴ്ച രാത്രി ബെർണബ്യൂവിൽ ഷാക്തർ ഡൊണെറ്റ്സ്കിനെതിരെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തില്‍ 2-1ന് റയൽ മാഡ്രിഡ് വിജയിച്ചു.ചാമ്പ്യന്‍സ് ലീഗ് വാരത്തില്‍ സ്പ[സ്പാനിഷ് ടീമുകള്‍ വളരെ അധികം പാടുപ്പെടുമ്പോള്‍ റയല്‍ മാഡ്രിഡ് മാത്രം ആണ് വിജയം നേടിയ ലാലിഗ ടീം.മത്സരം തുടങ്ങി പതിമൂന്നാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് റോഡ്രിഗോയാണ് റയലിന് ലീഡ് നേടി കൊടുത്തത്.
28 ആം മിനുട്ടില്‍ മറ്റൊരു ഗോളോടെ വിനീഷ്യസ് ലീഡ് ഇരട്ടിപ്പിച്ചതോടെ കളി തങ്ങളുടെ വരുതിയില്‍ വരുത്താന്‍ റയലിന് കഴിഞ്ഞു.എന്നാൽ പകുതിക്ക് മുമ്പ് ഒലെക്സാണ്ടർ സുബ്കോവിലൂടെ ഷാക്തർ തിരിച്ചടിച്ചു, ഇടവേളക്ക് കളി പിരിയുമ്പോള്‍ സ്കോര്‍ 2-1.രണ്ടാം പകുതിയിൽ ഭൂരിഭാഗവും മാഡ്രിഡ് പൊസഷൻ നിയന്ത്രിച്ചു എങ്കിലും സന്ദർശകരായ ഉക്രേനിയൻ ടീം സെറ്റ് പീസുകളിലും പ്രത്യാക്രമണത്തിലും മാഡ്രിഡിനെ പരീക്ഷിച്ച് കൊണ്ടിരുന്നു.മത്സരത്തിലെ വിജയത്തോടെ ഗ്രൂപ്പ് എഫിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങളുമായി ഒമ്പത് പോയിന്റുമായി മാഡ്രിഡ് ഒന്നാമതെത്തി, ഷാക്തർ നാല് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.






































