പിഎസ്ജിയും ബെന്‍ഫിക്കയും ഇന്ന് നേര്‍ക്കുന്നേര്‍
എസ്റ്റാഡിയോ ഡ ലൂസിൽ ബുധനാഴ്ച നടക്കുന്ന ഗ്രൂപ്പ് എച്ച് ഗെയിമിൽ ബെൻഫിക്കയും പാരീസ് സെന്റ് ജെർമെയ്നും കൊമ്പ് കോര്‍ക്കുന്നു.രണ്ട് ടീമുകളും അവരുടെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുകൾ നേടിയിട്ടുണ്ട്.നെറ്റ് ഗോളിന്റെ പിഎസ്ജി ഒന്നാം സ്ഥാനത്തും ബെന്‍ഫിക്ക രണ്ടാം സ്ഥാനത്തുമാണ്.ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടേക്കാലിനു ആണ് മത്സരം നടക്കാന്‍ പോകുന്നത്.
നൈസിനെതിരെ പൊരുതി നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ആണ് ക്രിസ്റ്റഫര്‍ ഗാള്‍ട്ടിയറും സംഘവും.ബെന്‍ഫിക്കയും പിഎസ്ജിയെ പോലെ തന്നെ ലീഗില്‍ മികച്ച ഫോം കാഴ്ച്ച വെക്കുന്നുണ്ട്.ഇരു ടീമുകളും അവരുടെ ലീഗില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്നു.2013-14 ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ആണ് ഇതിനു മുന്നേ ബെൻഫിക്കയും പിഎസ്ജിയും ഏറ്റുമുട്ടിയിട്ടുള്ളത്.ഇരു ടീമുകളും അവരുടെ ഹോം മത്സരത്തില്‍ അന്ന് വിജയം നേടിയിരുന്നു. ഇന്നത്തെ മത്സരത്തിലെ വിജയികള്‍ക്ക് ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനത് എത്താന്‍ കഴിയും എന്നതിനാല്‍ ഇരു കൂട്ടരുടെ പക്കല്‍ നിന്നും വളരെ തീവ്രമായ ആവേശം തന്നെ പ്രതീക്ഷിക്കാം.






































