ഇന്ത്യക്കായി ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് ചേര്‍ത്ത സഖ്യമെന്ന റെക്കോര്‍ഡ് ഇനി രോഹിത്തിനും രാഹുലിനും
ഇന്ത്യക്കായി ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് ചേര്‍ത്ത സഖ്യമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി കെഎൽ രാഹുലും രോഹിത് ശർമയും. ഏറെക്കാലം ഇന്ത്യയുടെ സ്ഥിരം ഓപ്പണര്‍മാരായിരുന്ന രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ചേര്‍ത്ത 1743 റണ്‍സിന്റെ നേട്ടമാണ് പുതിയ കൂട്ടുകെട്ട് തിരുത്തി എഴുതിയിരിക്കുന്നത്.
ടി20 ലോകകപ്പിന് മുമ്പ് ടീം ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടി ഓപ്പണര്‍മാരായ കെ എല്‍ രാഹുലിനും രോഹിത് ശര്‍മ്മയ്ക്കും റെക്കോര്‍ഡ്. ഗുവാഹത്തിയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20യില്‍ തകര്‍പ്പന്‍ തുടക്കം ഇന്ത്യക്ക് നല്‍കിയാണ് ഇരുവരും റെക്കോര്‍ഡിട്ടത്.
മത്സരത്തില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം നല്കിയ ഇരുവരും 9.5 ഓവറില്‍ 96 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. 37 പന്തില്‍ 43 റണ്‍സെടുത്ത ഹിറ്റ്മാനെ കേശവ് മഹാരാജ്, ട്രിസ്റ്റന്‍ സ്റ്റബ്സിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ക്യാച്ചിന്റെ ഒരു ആനുകൂല്യം ലഭിച്ച ശേഷമായിരുന്നു ഹിറ്റ്മാന്റെ പുറത്താകല്‍.






































