Cricket Cricket-International Top News

400 ട്വന്റി 20 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്ററെന്ന നേട്ടം ഇനി രോഹിത്തിന്റെ പേരിൽ

October 2, 2022

author:

400 ട്വന്റി 20 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്ററെന്ന നേട്ടം ഇനി രോഹിത്തിന്റെ പേരിൽ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ കളത്തിലിറങ്ങിയതോടെ പുതിയ റെക്കോഡിന് ഉടമയായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. 400 ട്വന്റി 20 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്ററെന്ന നേട്ടമാണ് ഇന്ന് രോഹിത്തിന്റെ പേരിൽ കുറിക്കപ്പെട്ടത്.

രാജ്യാന്തര ക്രിക്കറ്റിലെയും ഫ്രാഞ്ചൈസി ക്രിക്കറ്റിലെയും മത്സരങ്ങള്‍ അടക്കമാണ് ഈ നേട്ടം. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ ട്വന്റി 20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള പുരുഷ താരമെന്ന റെക്കോഡും രോഹിത്തിന്റെ പേരിലാണ്. 141 രാജ്യാന്തര ട്വന്റി 20 മത്സരങ്ങള്‍ രോഹിത് കളിച്ചിട്ടുണ്ട്. രോഹിത് ശര്‍മ, ദിനേശ് കാര്‍ത്തിക്, വിരാട് കോലി, എംഎസ് ധോണി എന്നിവര്‍ മാത്രമാണ് ടി20യില്‍ 350-ലധികം മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍.

അതേസമയം ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതിന്റെ റെക്കോര്‍ഡ് മുന്‍ വെസ്റ്റിന്‍ഡീസ് താരം കിറോണ്‍ പൊള്ളാര്‍ഡിന്റെ പേരിലാണ്. 614 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്. 556 മത്സരങ്ങളുമായി ഡ്വെയ്ന്‍ ബ്രാവോ രണ്ടാമതുണ്ട്.

Leave a comment