Cricket Cricket-International Top News

ട്വന്റി 20 ലോകകപ്പ് ജേതാക്കള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

September 30, 2022

author:

ട്വന്റി 20 ലോകകപ്പ് ജേതാക്കള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് ജേതാക്കള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). കിരീടം നേടുന്ന ടീമിന് 1.6 ദശലക്ഷം ഡോളര്‍ അതായത് ഏകദേശം 13 കോടിയോളം ഇന്ത്യന്‍ രൂപയാണ് സമ്മാനമായി ലഭിക്കുകയെന്നാണ് ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം റണ്ണറപ്പിന് ഇതിന്റെ പകുതി തുകയും ലഭിക്കും. ഏകദേശം ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ 16 ടീമുകളാണ് മത്സരിക്കുന്നത്. സെമി ഫൈനലില്‍ പരാജയപ്പെടുന്ന ടീമിന് 4,00000 ഡോളര്‍ (മൂന്നേകാല്‍ കോടി ഇന്ത്യന്‍ രൂപ) ആണ് സമ്മാനത്തുകയായി ലഭിക്കുക. സൂപ്പര്‍ 12 ഘട്ടത്തില്‍ പുറത്താകുന്ന ഓരോ ടീമിനും 70,000 ഡോളര്‍ (57 ലക്ഷത്തോളം ഇന്ത്യന്‍ രൂപ). സൂപ്പര്‍ 12 ഘട്ടത്തില്‍ ഒരോ ജയത്തിനും ടീമുകള്‍ക്ക് 40,000 ഡോളര്‍ (ഏകദേശം 33 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) വീതം ലഭിക്കും.

Leave a comment