Cricket Cricket-International Top News

ബുംറയ്ക്ക് പകരക്കാരനായി മുഹമ്മദ് സിറാജിനെ തെരഞ്ഞെടുത്ത് ബിസിസിഐ

September 30, 2022

author:

ബുംറയ്ക്ക് പകരക്കാരനായി മുഹമ്മദ് സിറാജിനെ തെരഞ്ഞെടുത്ത് ബിസിസിഐ

പരിക്കേറ്റ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജിനെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി. വെള്ളിയാഴ്ച ബിസിസിഐ ആണ് ഇക്കാര്യം അറിയിച്ചത്. നടുവേദനയാണ് ബുംറയ്ക്ക് തിരിച്ചടിയായിരിക്കുന്നത്.

നടുവേദന കാരണം തിരുവനന്തപുരത്തു നടന്ന ട്വന്റി20 മത്സരത്തില്‍ താരം കളിച്ചിരുന്നില്ല. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന് ജയിച്ചിരുന്നു. ഞായറാഴ്ച്ച ഗുവാഹത്തിയിലാണ് രണ്ടാം മത്സരം. അതേസമയം ബുംറയുടെ പരിക്ക് ട്വന്റി 20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടിയാണ്.

പരിക്ക് ഗുരുതരമാണെന്നും ബുംറ ലോകകപ്പില്‍ കളിച്ചേക്കില്ലെന്നും ദേശീയ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആറു മാസത്തോളം ബുംറയ്ക്ക് വിശ്രമം വേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ ഇതിനെ കുറിച്ച് ബിസിസിഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Leave a comment