Cricket Cricket-International Top News

ഓസ്‌ട്രേലിയന്‍ ലെജന്‍ഡ്‌സിനെ തകര്‍ത്ത് ഇന്ത്യ ലെജന്‍ഡ്‌സ്

September 29, 2022

author:

ഓസ്‌ട്രേലിയന്‍ ലെജന്‍ഡ്‌സിനെ തകര്‍ത്ത് ഇന്ത്യ ലെജന്‍ഡ്‌സ്

ഓസ്‌ട്രേലിയന്‍ ലെജന്‍ഡ്‌സിനെ തകര്‍ത്ത് ഇന്ത്യ ലെജന്‍ഡ്‌സ് റോഡ് സേഫ്റ്റി വേള്‍ഡ് സീരിസ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍. സെമിയില്‍ ഓസ്‌ട്രേലിയയെ 5 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

ഓസ്‌ട്രേലിയന്‍ ലെജന്‍ഡ്‌സ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ലെജന്‍ഡ്‌സ് 19.2 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. മഴമൂലം സെപ്റ്റംബര്‍ 28 ന് മുടങ്ങിയ മത്സരത്തിന്റെ ബാക്കിയാണ് ഇന്ന് ആരംഭിച്ചത്. 17 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെന്ന നിലയില്‍ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയ 20 ഓവറില്‍ 171 റണ്‍സാണ് അടിച്ചെടുത്തത്.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 26 പന്തുകളില്‍ നിന്ന് 46 റണ്‍സെടുത്ത ബെന്‍ ഡക്ക് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. 35 റണ്‍സെടുത്ത അലക്‌സ് ഡൂലാനും 30 റണ്‍സ് വീതമെടുത്ത ഷെയ്ന്‍ വാട്‌സണും കാമറൂണ്‍ ഗ്രീനും ടീമിനായി തിളങ്ങി. 172 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ലെജന്‍ഡ്‌സിനുവേണ്ടി ഓപ്പണര്‍ നമന്‍ ഓജ (90) വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ (10), സുരേഷ് റെയ്‌ന (11), യുവരാജ് സിങ് (18), യൂസഫ് പഠാന്‍ (1), സ്റ്റ്യുവര്‍ട്ട് ബിന്നി (2) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യ അപകടം മണത്തു. എന്നാല്‍ ഏഴാമനായി ഇറങ്ങിയ ഇര്‍ഫാന്‍ പഠാന്‍ (37) തകര്‍ത്തടിച്ചതോടെ ഇന്ത്യ വിജയം കൈപ്പിടിയിലാക്കി.

Leave a comment