ബിഗ്ബാഷ് ലീഗിലേക്കും ഡിസിഷൻ റിവ്യൂ സിസ്റ്റം (DRS) നടപ്പിലാക്കുന്നു
ഓസ്ട്രേലിയയുടെ ആഭ്യന്തര ക്രിക്കറ്റ് ലീഗായ ബിഗ് ബാഷിലും ഡിസിഷൻ റിവ്യൂ സിസ്റ്റം (DRS) നടപ്പിലാക്കാൻ ഒരുങ്ങി ക്രിക്കറ്റ് ഓസ്ട്രേലിയ. ടൂർണമെന്റ് ആരംഭിച്ച് 12 വർഷങ്ങൾക്ക് ശേഷമാണ് DRS ലീഗിന്റെ ഭാഗമാവുന്നത്. ബാഷ് ബൂസ്റ്റ് പോയിന്റും എക്സ്-ഫാക്ടറും ഒഴിവാക്കിയ അതേ സമയത്താണ് മറ്റ് രണ്ട് വലിയ മാറ്റം നടപ്പിലാക്കുന്നത്.
ഏറെ നാളായി ഡിആർഎസ് ഏർപ്പെടുത്താൻ അധികൃതർ ആഗ്രഹിച്ചിരുന്നെങ്കിലും പദ്ധതിയിൽ മാറ്റമുണ്ടാവുകയായിരുന്നു. മത്സരത്തിന്റെ 11-ാം പതിപ്പ് ആദ്യമായി ഈ സംവിധാനം ഉണ്ടാകേണ്ടതായിരുന്നെങ്കിലും കൊവിഡ്-19 മഹാമാരിയുടെ ഫലമായി പദ്ധതി ക്രിക്കറ്റ് ഓസ്ട്രേലിയ ഒഴിവാക്കുകയായിരുന്നു.
പുതിയ സംഭവവികാസങ്ങൾ അനുസരിച്ച് ടീമുകൾക്ക് ഓരോ ഇന്നിംഗ്സിനും ഒരു റിവ്യൂ ഉണ്ടായിരിക്കും. കൂടാതെ ബൗളിംഗ് ടീമിനോ ബാറ്റർമാർക്കോ അമ്പയറുടെ തീരുമാനത്തെ എതിർക്കാൻ 15 സെക്കൻഡായിരിക്കും ലഭിക്കുക. സ്റ്റാൻഡേർഡ് പ്രാക്ടീസ് അനുസരിച്ച് ഡിആർഎസ് അനുകൂലമായതിനാൽ റിവ്യൂ നിലനിർത്താനുമാവും.






































