ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര; പാണ്ഡ്യക്ക് വിശ്രമം, പകരം ഷഹബാസ് അഹമ്മദ് ടീമിലേക്ക്
ദക്ഷിണാഫ്രിക്കയ്ക്കെതിരായി നാളെ ആരംഭിക്കുന്ന മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ നിന്നും സൂപ്പർ താരം ഹാർദിക് പാണ്ഡ്യയ്ക്ക് വിശ്രമം അനുവദിച്ചു. സ്റ്റാർ ഓൾറൗണ്ടറിന് പകരം ബംഗാൾ ഓൾറൗണ്ടർ ഷഹബാസ് അഹമ്മദ് ടീമിലെത്തുമെന്നാണ് വിവരം.
ഹാർദിക് പാണ്ഡ്യ കുറച്ചുകാലമായി തുടർച്ചയായി ക്രിക്കറ്റ് കളിക്കുന്നതിനാൽ വിശ്രമം ആവശ്യമാണ്. പ്രത്യേകിച്ച അടുത്ത മാസം ആരംഭിക്കുന്ന ടി20 ലോകകപ്പ് സാഹചര്യത്തിൽ. താരത്തിന്റെ ജോലിഭാരം കണക്കിലെടുത്ത് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഈ തീരുമാനത്തിലേക്ക് എത്തിയത്.
അതേസമയം, കൊവിഡ്-19 അസുഖത്തിൽ നിന്ന് ഇതുവരെ പൂർണമായി സുഖം പ്രാപിച്ചിട്ടില്ലാത്ത സീനിയർ പേസർ മുഹമ്മദ് ഷമി വരാനിരിക്കുന്ന പരമ്പരയിൽ പങ്കെടുക്കില്ല. കൂടാതെ ബാറ്റിംഗ് ഓൾറൗണ്ടർ ദീപക് ഹൂഡയും നടുവേദന കാരണം പുറത്തായി. മധ്യനിരയെ ശക്തിപ്പെടുത്താൻ ഹൂഡയ്ക്ക് പകരം ശ്രേയസ് അയ്യർ ടീമിലെത്തും.






































