സൗഹൃദ മത്സരത്തില്‍ അര്‍ജന്റ്റീനയുടെ എതിരാളി ഹോണ്ടുറാസ് !!!
യുഎസിലെ ഫ്ലോറിഡയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ അർജന്റീന ഹോണ്ടുറാസിനെ നേരിടും.ഖത്തറിൽ നടക്കാനിരിക്കുന്ന ശീതകാല ലോകകപ്പിന് മുന്നോടിയായുള്ള ദക്ഷിണ അമേരിക്കൻ ടീമിന് നിർണായക തയ്യാറെടുപ്പാണ് ഈ മത്സരം നൽകുന്നത്.ഈ മത്സരം ഒഴിച്ചു നിര്‍ത്തിയാല്‍ ഇനി യുഎഈക്കെതിരെയും ജമൈക്കക്കെതിരെയും ആണ് അര്‍ജന്റീനയുടെ വേള്‍ഡ് കപ്പിന് മുന്‍പ് നടക്കാന്‍ പോകുന്ന മത്സരങ്ങള്‍.
കോണ്മിബോള് യോഗ്യതാ വിഭാഗത്തിൽ 17 മത്സരങ്ങളിൽ നിന്ന് 39 പോയിന്റുമായി ബ്രസീലിന് പിന്നിൽ രണ്ടാം സ്ഥാനത്തെത്തി തുടർച്ചയായ 13-ാം ലോകകപ്പ് മത്സരത്തിന് യോഗ്യത നേടിയ അർജന്റീന മികച്ച ആത്മവിശ്വാസത്തില്‍ ആണ് ഖത്തറിലേക്ക് വണ്ടി കയറുന്നത്.മെസ്സിയുടെ നേതൃത്വത്തില്‍ കോപ നേടിയ അര്‍ജന്റ്റീന ഈ അടുത്ത് യൂറോ 2020 ജേതാക്കളായ ഇറ്റലിയെ വെംബ്ലി സ്റ്റേഡിയത്തിൽ 3-0 ന് പരാജയപ്പെടുത്തി കോണ്മിബോള് – യൂറോ കിരീടം നേടിയിരുന്നു.വേള്‍ഡ് കപ്പിന് മുന്നേ സമ്മര്‍ദം അഭിമുഘീകരിക്കാന്‍ താരങ്ങളെ തയ്യാര്‍ ആക്കുകയാണ് സ്കാലോണിയുടെ ലക്ഷ്യം. എല്ലാ പ്രമുഘ താരങ്ങളും അര്‍ജന്റ്റീനക്ക് വേണ്ടി കളിക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്.ഇന്ത്യന്‍ സമയം നാളെ രാവിലെ അഞ്ചര മണിക്ക് ആണ് മത്സരം.






































