പിഎസ്ജിയില്‍ ഉള്ളതിനെക്കാള്‍ സ്വാതന്ത്ര്യം തനിക്ക് ഫ്രാന്‍സില്‍ ലഭിക്കുന്നു എന്ന് എംബാപ്പേ
യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് എ മത്സരത്തിൽ ആദ്യ വിജയം ഇന്നലെ ആണ് ഫ്രാന്‍സിന് ലഭിച്ചത്.ഫ്രാന്‍സിനു വേണ്ടി എംബാപ്പെ ഗോള്‍ കണ്ടെത്തിയിരുന്നു.ഇന്നലെ മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിച്ച എംബാപ്പേ ഫ്രാന്‍സിലും തന്‍റെ ക്ലബ് ആയ പിഎസ്ജിയിലും തന്‍റെ കര്‍ത്തവ്യങ്ങള്‍ വളരെ വിത്യാസം ആണ് എന്ന് വെളിപ്പെടുത്തി.
“ഫ്രാന്‍സില്‍ ആണ് എനിക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുന്നത്.ജിറൂഡിനെ പോലൊരു 9-ാം നമ്പർ ഉള്ളത് എനിക്ക് വളരെ ഉപകാരം ആണ്.അദ്ദേഹം എതിര്‍ ടീം നിരയുടെ പ്രതിരോധത്തെ നിയന്ത്രിക്കുന്നു.ആ വിടവില്‍ എനിക്ക് ലഭിക്കുന്ന സ്പേസ് ഉപയോഗപ്പെടുത്തുകയാണ് എന്റെ കര്‍ത്തവ്യം.പാരീസില്‍ ഞാന്‍ കളിക്കുന്നത് ഒരു പിവറ്റ് റോളില്‍ ആണ്.”അദ്ദേഹം എല്‍ എകുപ്പേയോട് പറഞ്ഞു.നവംബറിൽ ഫിഫ ലോകകപ്പ് കിരീടപ്പോരാട്ടം ആരംഭിക്കുന്നതിന് മുമ്പുള്ള അവസാന മത്സരത്തിൽ ഫ്രാൻസ് അടുത്ത സെപ്തംബർ 25 ഞായറാഴ്ച ഡെന്മാർക്കിനെ നേരിടും.വിജയത്തോടെ റിലഗേഷനില്‍ നിന്നും രക്ഷപ്പെട്ട ഫ്രാന്‍സിനു അടുത്ത മത്സരവും വളരെ പ്രധാനപ്പെട്ടത് ആണ്.






































