ഇന്‍റര്‍ മിലാനെ പിഴുതെറിഞ്ഞ് ഉഡിനീസ്
ഞായറാഴ്ച ഇന്റർ മിലാനെതിരെ 3-1ന് ഹോം ജയം നേടി, അവരുടെ തുടർച്ചയായ അഞ്ചാം ലീഗ് വിജയത്തിന് ശേഷം ഉഡിനീസ് സീരി എ പട്ടികയിൽ മൂന്നാമത് എത്തിയിരിക്കുന്നു.2017 ഡിസംബറിൽ ആണ് ഉഡിനീസ് അവസാനമായി അഞ്ച് തുടർച്ചയായ മത്സരങ്ങൾ ജയിച്ചത്.തോല്‍വിയോടെ ഇന്‍റര്‍ മിലാന്‍ സീരി എ സ്റ്റാന്റ്റിങ്ങില്‍ ഏഴാം സ്ഥാനത് ആണ്.യൂറോപ്പിലെ മറ്റ് ലീഗുകള്‍ വെച്ച് താരതമ്യം ചെയ്യുകയാണെങ്കില്‍ സീരി എ കൂടുതല്‍ കടുപ്പം ഏറി വരുകയാണ്.
ഇറ്റലിയുടെ മിഡ്ഫീൽഡർ നിക്കോളോ ബരെല്ല ഒരു മികച്ച ഫ്രീകിക്ക് ഗോളിലൂടെ ഇന്ററിന് ലീഡ് നേടി കൊടുത്തു എങ്കിലും 22 ആം മിനുട്ടില്‍ മിലാൻ സ്‌ക്രീനിയറുടെ സെൽഫ് ഗോളിലൂടെ സ്കോര്‍ സമനിലയിലേക്ക് എത്തി.പല അവസരങ്ങളിലൂടെ തിരിച്ചടിക്കാന്‍ അവസരം ഉണ്ടായിരുന്നു എങ്കിലും 84-ാം മിനിറ്റിൽ ജെറാർഡ് ഡ്യൂലോഫ്യൂ എടുത്ത കോര്‍ണര്‍ കിക്കില്‍ നിന്ന് ബിജോൾ ഗോൾ നേടിയതോടെ ഇന്ററിന്റെ പോരാട്ടം അവസാനിച്ചു.സ്റ്റോപ്പേജ് ടൈമിന്റെ മൂന്നാം മിനിറ്റിൽ ഡ്യൂലോഫ്യൂ തന്നെ നല്‍കിയ മറ്റൊരു ക്രോസ്സില്‍ നിന്ന് ഹെഡ്ഡറിലൂടെ പകരക്കാരനായ അർസ്ലാൻ ഉഡിനീസിനു വേണ്ടി മൂന്നാം ഗോള്‍ പൂര്‍ത്തിയാക്കി.






































