EPL 2022 European Football Foot Ball Top News

ആവേശപോരില്‍ ഇന്ന് മാഡ്രിഡ്‌ ഡെര്‍ബി

September 18, 2022

ആവേശപോരില്‍ ഇന്ന് മാഡ്രിഡ്‌ ഡെര്‍ബി

യൂറോപ്യൻ ഫുട്ബോൾ കലണ്ടറിലെ ഏറ്റവും വലിയ മത്സരങ്ങളിലൊന്ന് ഞായറാഴ്ച വൈകുന്നേരം വാൻഡ മെട്രോപൊളിറ്റാനോയിൽ നടക്കും, മാഡ്രിഡ് ഡെർബിക്കായി അത്‌ലറ്റിക്കോ മാഡ്രിഡ് റയൽ മാഡ്രിഡിനെ സ്വാഗതം ചെയ്യുന്നു.ആദ്യ അഞ്ച് മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി അത്‌ലറ്റിക്കോ നിലവിൽ പട്ടികയിൽ ഏഴാം സ്ഥാനത്താണ്, അതേസമയം കാമ്പെയ്‌നിലെ എല്ലാ മത്സരങ്ങളിലും ജയം നേടി കൊണ്ട് 15 പോയിന്റുമായി റയൽ മാഡ്രിഡ് രണ്ടാം സ്ഥാനത്താണ്.

Real Madrid's Federico Valverde celebrates scoring against RB Leipzig on September 14, 2022

പരിക്കേറ്റ് വിശ്രമത്തില്‍ ഇരിക്കുന്ന ബെന്‍സെമയുടെ അഭാവം റയലിനെ എത്ര മാത്രം ബാധിക്കുന്നു എന്ന് ഇന്നത്തെ മത്സരത്തിനു ശേഷം പറയാന്‍ കഴിഞ്ഞേക്കും.കൂടാതെ മിഡ്ഫീല്‍ഡില്‍ കസമീരോയുടെ അഭാവവും റയലിനെ ഇന്നത്തെ മത്സരത്തില്‍ തളര്‍ത്തുമോ എന്ന് കണ്ടറിയണം.സീസണില്‍ മോശം ഫോമില്‍ ആണെങ്കിലും തങ്ങളുടെ ഹോമില്‍ എപ്പോഴും  അത്ലറ്റിക്കോ മാഡ്രിഡിനെ ഭയക്കേണ്ടത് ഉണ്ട്.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടര മണിക്ക് ആണ് മത്സരം. വിനീഷ്യസിന്‍റെ ഗോള്‍ ആഘോഷത്തിനെ കുറിച്ചുള്ള അത്ലറ്റിക്കോ താരങ്ങളുടെ പരാമര്‍ശം  മത്സരത്തിന്‍റെ ആവേശം വാനോളം  വര്‍ധിപ്പിച്ചിരിക്കുന്നു.

Leave a comment