ഡീഗോ കോസ്റ്റ പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്തിയിരിക്കുന്നു
വോൾവർഹാംപ്ടൺ വാണ്ടറേഴ്സ് ഒരു ഫ്രീ ട്രാൻസ്ഫറിൽ ഡീഗോ കോസ്റ്റയുടെ സൈനിംഗ് സ്ഥിരീകരിച്ചു.സാസ കലാജ്‌ഡ്‌സിക്കിന് പരിക്കേറ്റതിനാല്‍ അദ്ദേഹത്തിന് പകരം ഒരു ഫ്രീ ഏജന്റിനെ സൈന്‍ ചെയ്യാന്‍ വൂള്‍വ്സിനു കഴിഞ്ഞു.2014 നും 2017 നും ഇടയിൽ ചെൽസിയ്‌ക്കൊപ്പം മൂന്ന് വർഷത്തെ വിജയകരമായ സീസണ്‍ പൂര്‍ത്തിയാക്കിയ കോസ്റ്റ തന്നെ ആയിരുന്നു വൂള്‍വ്സിന്റെ ആദ്യ ഓപ്ഷന്‍.
ജനുവരിയിൽ അത്‌ലറ്റിക്കോ മിനീറോ വിട്ടതിനുശേഷം താരത്തിന് ഒരു ക്ലബും കോണ്ട്രാക്റ്റ് നല്‍കിയിരുന്നില്ല.താരത്തിന് വേണ്ടി നല്‍കിയ ആദ്യ രണ്ടു ബിഡുകളും പ്രീമിയര്‍ ലീഗ് നിരസിച്ചിരുന്നു.എലിസബത്ത് രാജ്ഞിയുടെ മരണം ആണ് കൈമാറ്റം ദിവസങ്ങളോളം വൈകാന്‍ കാരണം.മുൻ സ്പെയിൻ ഇന്റർനാഷണൽ ഒരു വർഷത്തെ കരാറിൽ ആണ് വൂള്‍വ്സുമായി ഏര്‍പ്പെട്ടിട്ടുള്ളത്.താന്‍ വന്നിരിക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടൂര്‍ണമെന്റില്‍ ആണ് എന്ന് സൈനിങ്ങ് പൂര്‍ത്തിയാക്കിയതിനു താരം ക്ലബിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിനോട് വെളിപ്പെടുത്തി.






































