European Football Foot Ball Top News

ഡോണറുമ്മയുടെ കരുത്തിൽ ബ്രെസ്റ്റിനെ കീഴടക്കി പിഎസ്ജി.!

September 10, 2022

author:

ഡോണറുമ്മയുടെ കരുത്തിൽ ബ്രെസ്റ്റിനെ കീഴടക്കി പിഎസ്ജി.!

ലീഗ് 1 ൽ നടന്ന 7ആം റൗണ്ട് മത്സരത്തിൽ പിഎസ്ജിയ്ക്ക് വിജയം. എതിരില്ലാത്ത ഒരു ഗോളിന് ബ്രെസ്റ്റിനെയാണ് ഗാൾട്ടിയെറും സംഘവും കീഴടക്കിയത്. മത്സരത്തിൻ്റെ മുപ്പതാം മിനിറ്റിൽ ലയണൽ മെസ്സിയുടെ അസിസ്റ്റിൽ നിന്നും നെയ്മർ ആണ് പിഎസ്ജിയ്ക്ക് ആയി ഗോൾ നേടിയത്. രണ്ടാം പകുതിയിൽ കിമ്പെമ്പെയുടെ ഫൗളിൽ ബ്രെസ്റ്റിന് അനുകൂലമായി പെനൽറ്റി ലഭിച്ചെങ്കിലും ഡോണരുമ്മ ഒരു തകർപ്പൻ സേവിലൂടെ പിഎസ്ജിയെ രക്ഷിക്കുകയായിരുന്നു. മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് കഴിഞ്ഞു. സ്വന്തം മൈതാനത്ത് നടന്ന മത്സരമായിരുന്നിട്ട് കൂടി മികച്ച പ്രകടനം പുറത്തെടുക്കാൻ പിഎസ്ജിക്കായില്ല. 14 ഷോട്ടുകൾ ആകെ ഉതിർത്തെങ്കിലും 4 എണ്ണം മാത്രമാണ് ഓൺ ടർഗെറ്റിലേക്ക് പോയത്.

സൂപ്പർ താരം കിലിയൻ എമ്പപ്പെ ടീമിൽ ഉണ്ടായിരുന്നിട്ടും മത്സരത്തിൽ കാര്യമായൊരു ഇംപാക്ട് ഉണ്ടാക്കി എടുക്കാൻ താരത്തിന് കഴിഞ്ഞില്ല. ലയണൽ മെസ്സി ബ്രെസ്റ്റ് ഡിഫൻസിന് മുകളിലൂടെ ചിപ്പ് ചെയ്ത് നൽകിയ പാസിൽ നിന്നുമാണ് ഒരു മികച്ച ഷോട്ടിലൂടെ നെയ്മർ തൻ്റെ എട്ടാം ഗോൾ കണ്ടെത്തിയത്. രണ്ടാം പകുതിയിൽ നെയ്മറെയും എമ്പപ്പേയും ഗാൾട്ടിയർ പിൻവലിച്ചു. എന്തായാലും ഡോണറുമ്മയുടെ കരുത്തിൽ 3 പോയിൻ്റ് നേടിയെടുക്കുവാൻ പിഎസ്ജിയ്ക്ക് കഴിഞ്ഞു.

Leave a comment