വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും
ലോകകപ്പ് ക്രിക്കറ്റിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരം വിൻഡീസിനെതിരെ ആണ്. ഓഗസ്റ്റ് മൂന്നിന് ആണ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഇന്ത്യ ലോകകപ്പിൽ സെമിഫൈനലിൽ തോറ്റതിന് ശേഷം ഇന്ത്യൻ ടീമിൽ വലിയ അഴിച്ചുപണികൾ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ധോണിയുടെ കാര്യത്തിൽ ആണ് എല്ലാ ക്രിക്കറ്റ് ആരാധകരും ആകാഷയോടെ കാത്തിരിന്നത്. എന്നാൽ ധോണി രണ്ട് മാസം അവധി എടുക്കുന്നതിനാൽ വിൻഡീസ് പര്യടനത്തിൽ ധോണി ഉണ്ടാകില്ല. ധോണിക്ക് പകരം ഋഷഭ് പന്തായിരിക്കും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. കൊഹ്‌ലിക്ക് വിശ്രമം അനുവദിക്കുകയാണെങ്കിൽ രോഹിത് ശർമയായിരിക്കും ഇന്ത്യൻ ടീമിനെ നയിക്കുക.
മൂന്ന് ഏകദിന മത്സരങ്ങളും, മൂന്ന് ടി20യും, രണ്ടു ടെസ്റ്റുകളും ആണ് വിൻഡീസ് പര്യടനത്തിൽ ഉള്ളത്. ഇന്ത്യയുടെ നാലാം ബാറ്സ്മാനെ കണ്ടെത്താൻ ആയിരിക്കും സെലെക്ടർമാർക്ക് ഏറെ പ്രയാസം ഉണ്ടാകുക. ഈ പര്യടനത്തിൽ കൂടുതൽ യുവ താരങ്ങൾക്കാകും അവസരം കൊടുക്കുകയെന്നും റിപ്പോർട്ടുകൾ ഉണ്ട്. അത് ശെരിയാണെകിൽ സഞ്ജു സാംസൺ, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, മായങ്ക് അഗര്‍വാള്‍ എന്നിവർ ഇന്ത്യൻ ടീമിൽ എത്താൻ സാധ്യത ഉണ്ട്.






































