EPL 2022 European Football Foot Ball Top News

പുതിയ മാനേജറെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ചെൽസി; ഇനി ഗ്രഹാം പോട്ടറുടെ ഊഴം.!

September 8, 2022

author:

പുതിയ മാനേജറെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ചെൽസി; ഇനി ഗ്രഹാം പോട്ടറുടെ ഊഴം.!

കഴിഞ്ഞ ദിവസമാണ് തങ്ങളുടെ മാനേജർ ആയ തോമസ് തുഷേലിനെ ചെൽസി പുറത്താക്കിയത്. യുവേഫ ചാമ്പ്യൻസ് ലീഗിൽ ഡയിനാമോ സാഗ്രെബിനെതിരെയുള്ള തോൽവിക്ക് പിന്നാലെയാണ് തോമസ് തുഷേലിനെ പുറത്താക്കുന്ന വിവരം ചെൽസി പുറത്ത് വിട്ടത്. ഇപ്പോഴിതാ ദിവസങ്ങൾക്കകം തന്നെ പുതിയ മാനേജറെ ചെൽസി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടുകാരനായ ഗ്രഹാം പോട്ടറെയാണ് ചെൽസി പുതിയ പരിശീലകനായി നിയമിച്ചിരിക്കുന്നത്. മുമ്പ് പ്രീമിയർ ലീഗിലെ തന്നെ ക്ലബ് ആയ ബ്രൈറ്റണെയാണ് പോട്ടർ പരിശീലിപ്പിച്ചുകൊണ്ടിരുന്നത്. 5 വർഷത്തേക്ക് ആണ് പോട്ടർ ചെൽസിയുമായി കരാറിൽ എത്തിയിരിക്കുന്നത്. എന്തായാലും ഇനി ചെൽസി പോലൊരു ക്ലബ്ബിനെ അദ്ദേഹം എങ്ങനെ മാനേജ് ചെയ്യുമെന്ന് നമുക്ക് കണ്ട് തന്നെ അറിയാം.

പുതിയ സീസണിലെ മോശം തുടക്കം മാത്രമായിരുന്നില്ല ചെൽസി തുഷേലിനെ പുറത്താക്കുവാൻ കാരണം. താരങ്ങളുമായുള്ള ഒത്തിണക്കം ഇല്ലായ്മയും സൈഡ് ബെഞ്ചിലെ അച്ചടക്കം ഇല്ലായ്മയും ഒക്കെ അതിനൊരു കാരണമാണ്. എന്തായാലും യുവേഫ ചാമ്പ്യൻസ് ലീഗ്, ക്ലബ് വേൾഡ് കപ്പ്, യുവേഫ സൂപ്പർ കപ്പ് തുടങ്ങിയ കിരീടങ്ങൾ ഇക്കാലയളവുകൊണ്ട് ചെൽസിക്ക് നേടിക്കൊടുക്കുവാൻ തുഷേലിന് സാധിച്ചു.

Leave a comment