പരിക്കുമാറി ഹര്‍ഷല്‍ പട്ടേല്‍ തിരിച്ചെത്തുന്നു, ലോകകപ്പ് ടീമിലും ഇടംപിടിച്ചേക്കും
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനിടെ പരിക്കേറ്റ പേസ് ബൗളര്‍ ഹര്‍ഷല്‍ പട്ടേല്‍ പരിക്കുമാറി ഉടന്‍ തിരിച്ചെത്തുമെന്നാണ് സൂചന. സെപ്റ്റംബര്‍ 20ന് ആരംഭിക്കന്ന ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഹര്‍ഷലിനെ ഉള്‍പ്പെടുത്തിയേക്കും.
ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യന്‍ ആരാധകരിലേക്ക് ഈ സന്തോഷ വാര്‍ത്ത എത്തുന്നത്. ഹര്‍ഷല്‍ അതിവേഗം സുഖം പ്രാപിച്ചുവരികയാണെന്നും പരിക്കില്‍ നിന്ന് ഏതാണ്ട് പൂര്‍ണമായും മുക്തനായെന്നും സെലക്ഷന്‍ കമ്മിറ്റി അംഗമാണ് അറിയിച്ചത്.
ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഉള്‍പ്പെടുമെന്ന് ഉറപ്പായതോടെ അടുത്ത ആഴ്ച പ്രഖ്യാപിക്കാനിരിക്കുന്ന ടി20 ലോകകപ്പിനുളള ഇന്ത്യന്‍ ടീമിലും ഹര്‍ഷലിന് ഇടം ലഭിക്കുമെന്നുറപ്പായി. സെപ്റ്റംബര്‍ 15ന് മുമ്പാണ് ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിക്കേണ്ടത്.






































