Cricket Cricket-International Top News

വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ക്രിസ് ഗെയ്‌ലും ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിലേക്ക്

September 4, 2022

author:

വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ക്രിസ് ഗെയ്‌ലും ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിലേക്ക്

ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ രണ്ടാം എഡിഷനില്‍ കളിക്കാന്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ക്രിസ് ഗെയ്‌ലും. യൂണിവേഴ്‌സ് ബോസ് ഗുജറാത്ത് ജയന്‍റ്‌സിനായാണ് കളിക്കുക. ടി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്ററായി പരിഗണിക്കപ്പെടുന്ന വെടിക്കെട്ട് ഓപ്പണറാണ് ഗെയ്‌ല്‍.

സെപ്തംബർ 16 മുതൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് ആരംഭിക്കുമ്പോൾ വീരേന്ദർ സെവാഗിനൊപ്പം ജമൈക്കൻ ഓൾറൗണ്ടർ കൂടി എത്തുന്നതോടെ ആവേശം വാനോളമാണ്. വീരേന്ദര്‍ സെവാഗ് നയിക്കുന്ന ഗുജറാത്ത് ജയന്‍റ്‌സ് ടീമില്‍ ക്രിസ് ഗെയ്‌ലിന് പുറമെ പാര്‍ഥീവ് പട്ടേല്‍, റിച്ചാര്‍ഡ് ലെവി, ഗ്രേം സ്വാന്‍, ജൊഗീന്ദര്‍ ശര്‍മ്മ, അശോക് ദിണ്ട, ഡാനിയേല്‍ വെട്ടോറി, കെവിന്‍ ഒബ്രിയാന്‍, സ്റ്റുവര്‍ട്ട് ബിന്നി, ലെന്‍ഡി സിമ്മന്‍സ്, മന്‍വീന്ദര്‍ ബിസ്‌ല, അജന്ത മെന്‍ഡിസ്, ക്രിസ് ട്രെംലെറ്റ്, എല്‍ട്ടന്‍ ചികുംമ്പുര, മിച്ചല്‍ മക്‌ലെനാഗന്‍ തുടങ്ങിയ താരങ്ങളുണ്ട്.

ഇന്ത്യയാണ് ഇക്കുറി ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന് വേദിയാവുന്നത്. പ്രഥമ സീസണില്‍ ഒമാനായിരുന്നു വേദി. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ ലോക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങള്‍ പങ്കെടുക്കും.

Leave a comment