ഷാനവാസ് ദഹാനിക്ക് പരിക്ക്, ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് സ്ഥിരീകരണം
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിനൊരുങ്ങുന്ന പാകിസ്ഥാന് തിരിച്ചടിയായി പേസ് ബോളര്‍ ഷാനവാസ് ദഹാനിയുടെ പരിക്ക്. പരിക്കേറ്റ താരം ഇന്ന് ഇന്ത്യക്കെതിരെ കളിക്കില്ലെന്നാണ് സ്ഥിരീകരണം. പേശിവലിവിനെത്തുടര്‍ന്നാണ് ഷാനവാസ് ടീമില്‍ നിന്ന് പുറത്തായത്.
ഹോങ് കോങ്ങിനെതിരായ ഗ്രൂപ്പ് മത്സരത്തിനിടെയാണ് ഷാനവാസിന് പരിക്കേറ്റത്. ഷാനവാസിന് പകരം പരിചയസമ്പന്നനായ ഹസന്‍ അലിയെ ടീമിലുള്‍പ്പെടുത്തിയേക്കും. സൂപ്പര്‍താരം ഷഹീന്‍ അഫ്രീദിയ്ക്ക് പകരക്കാരനായാണ് ഷാനവാസ് ഏഷ്യാ കപ്പിനുള്ള പാകിസ്ഥാന്‍ ടീമിലേതക്ക് ടിക്കറ്റെടുത്തത്. പക്ഷേ ഷാനവാസിനും പരിക്കേറ്റതോടെ പാക് നിരയിൽ ബോളിംഗ് ദുർബലമായേക്കുമെന്നാണ് വിലയിരുത്തൽ.
ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ പാകിസ്താന്‍ ഇന്ത്യയോട് അഞ്ചുവിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. എന്നാൽ പോയ മത്സരത്തിൽ ഹോങ്കോങ്കിനെതിരെ വമ്പൻ ജയം നേടിയ പാകിസ്ഥാൻ ആത്മവിശ്വാസം തിരികെ കൊണ്ടുവന്നിട്ടുണ്ട് എന്നത് ഇന്ത്യക്കെതിരെ ഗുണം ചെയ്യും.






































