ഹോങ്കോങിനെ 155 റണ്‍സിന് കീഴടക്കി സൂപ്പര്‍ ഫോറിലെത്തി പാകിസ്ഥാൻ
ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഹോങ്കോങിനെ 155 റണ്‍സിന് കീഴടക്കി സൂപ്പര്‍ ഫോറിലെത്തി പാകിസ്ഥാൻ. ഗ്രൂപ്പ് എയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് പാകിസ്താന്റെ സൂപ്പര്‍ ഫോര്‍ പ്രവേശനം. ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി നേരത്തേ യോഗ്യത നേടിയിരുന്നു. പാകിസ്താന് ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഹോങ് കോങ് 10.4 ഓവറില്‍ ഓവറില്‍ വെറും 38 റണ്‍സിന് പുറത്തായി.
194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹോങ്കോങ് 10.4 ഓവറില്‍ 38 റണ്‍സിന് ഓള് ഔട്ടായി. 155 റണ്‍സിന്റെ കൂറ്റന്‍ ജയവുമായി പാക്കിസ്ഥാന് സൂപ്പര്‍ ഫോറിലെത്തുന്ന നാലാമത്തെ ടീമായി. ഹോങ്കോങ് നിരയില്‍ ഒറ്റ ബാറ്റര്‍ പോലും രണ്ടക്കം കടന്നില്ല. എട്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ നിസാത് ഖാനാണ് ഹോങ്കോങിന്റെ ടോപ് സ്കോറര്‍. ആറ് റണ്‍സെടുത്ത കിഞ്ചിത് ഷാ ആണ് രണ്ടാമത്തെ ടോപ് സ്കോറര്‍.
ഇന്നത്തെ ജയം ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന(റണ്‍സിന്റെ അടിസ്ഥാനത്തില്‍) രണ്ടാമത്തെ വിജയമാണ്. 2007-ല്‍ കെനിയക്കെതിരെ ജൊഹാനസ്ബര്‍ഗില്‍ ശ്രീലങ്ക നേടിയ 172 റണ്‍സിന്റെ ജയമാണ് ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വിജയ മാര്‍ജിന്‍.






































