Cricket Cricket-International Top News

ഏഷ്യാ കപ്പ് 2022: ബംഗ്ലാദേശിനെ തകർത്ത് ശ്രീലങ്ക സൂപ്പര്‍ ഫോറില്‍

September 1, 2022

author:

ഏഷ്യാ കപ്പ് 2022: ബംഗ്ലാദേശിനെ തകർത്ത് ശ്രീലങ്ക സൂപ്പര്‍ ഫോറില്‍

ഏഷ്യാ കപ്പില്‍ ആവേശം അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ ബംഗ്ലാദേശിനെ രണ്ട് വിക്കറ്റിന് വീഴ്ത്തി ശ്രീലങ്ക സൂപ്പര്‍ ഫോറിൽ. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഉയര്‍ത്തിയ 184 റണ്‍സ് വിജയലക്ഷ്യം നാലു പന്തും രണ്ട് വിക്കറ്റും ബാക്കി നിൽക്കെയാണ് ശ്രീലങ്ക മറികടന്നത്. ഇതോടെ ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറിലെത്തുന്ന മൂന്നാമത്തെ ടീമായി ലങ്ക മാറി.

പത്തൊമ്പതാം ഓവറില്‍ 17 റണ്‍സടിച്ച ചമിക കരുണരത്നെയാണ് ലങ്കൻ വിജയത്തിന് ചുക്കാൻ പിടിച്ചത്. 37 പന്തില്‍ 60 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസാണ് ലങ്കയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ദസുന്‍ ഷനക 33 പന്തില്‍ 45 റണ്‍സെടുത്ത് നിർണായക സംഭാവന നൽകിയതും ശ്രദ്ധേയമായി.

184 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ലങ്കക്കായി പാതും നിസങ്കയും കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമിട്ടതും നിർണായകമായെന്നു വേണം പറയാൻ. ബംഗ്ലാദേശിനായി എബാദത്ത് ഹൊസൈന്‍ നാലോവറില്‍ 51 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

Leave a comment