ദുര്‍ബലര്‍ ആയ നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റി
ബുധനാഴ്ച രാത്രി ഇത്തിഹാദ് സ്റ്റേഡിയത്തിലേക്ക് നോട്ടിംഗ്ഹാം ഫോറസ്റ്റിനെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണ് മാഞ്ചസ്റ്റര്‍ സിറ്റി.കഴിഞ്ഞ മത്സരത്തില്‍ ക്രിസ്റ്റൽ പാലസിനെതിരെ 4-2ന്റെ വിജയത്തോടെ സിറ്റി താരങ്ങള്‍ വലിയൊരു പാഠം തന്നെ ആണ് പഠിച്ചത്.ജയം വളരെ അകലെ ആണെങ്കിലും ആത്മവിശ്വാസം വിടാതെ കളിച്ചാല്‍ എന്തും നേടാം എന്ന് അന്നത്തെ മത്സരത്തില്‍ സിറ്റി കാണിച്ചു തന്നു.
രണ്ട് ഗോളിന് ഫസ്റ്റ് ഹാഫിനു പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ നാല് ഗോളുകള്‍ നേടി കൊണ്ട് മത്സരം തിരിച്ചുപിടിക്കുകയും വിലപ്പെട്ട മൂന്നു പോയിന്റും നേടിയ സിറ്റി നിലവില്‍ രണ്ടാം സ്ഥാനത്താണ്.സമ്മര്‍ സൈനിംഗ് എര്‍ലിംഗ് ഹാലണ്ട് ഹാട്രിക്ക് നേടി കൊണ്ട് സിറ്റി ആരാധകരെ ഇതിനകം കൈയ്യില്‍ എടുത്തു കഴിഞ്ഞു.ഈ സീസണില്‍ പ്രമോഷന് ലഭിച്ച ഫോറസ്റ്റ് ടീം 2022-23 കാമ്പെയ്നിന് പ്രോത്സാഹജനകമായ തുടക്കം കുറിച്ചിരിക്കുന്നു.നാല് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുകൾ നേടി കൊണ്ട് ലീഗില്‍ പതിനാലാം സ്ഥാനത്താണ് അവര്‍.






































