ബാഴ്സ ഡിഫന്‍ഡറുടെ പ്രൊഫഷണലിസത്തെ പുകഴ്ത്തി സാവി
ഞായറാഴ്ച റയൽ വല്ലാഡോളിഡിനെതിരെ 4-0 ന് ലാ ലിഗ വിജയിച്ചതിന് ശേഷം ബാഴ്‌സലോണ മാനേജർ സാവി ഹെർണാണ്ടസ് ഡിഫൻഡർ എറിക് ഗാർഷ്യയെ പ്രശംസിച്ചു. പ്രതിരോധത്തിലും നേതൃത്വ നൈപുണ്യത്തിലും സ്‌പെയിൻകാരന്റെ മികവിനെ അദ്ദേഹം അഭിനന്ദിച്ചു.കാമ്പ് ന്യൂയില്‍ നടന്ന മത്സരത്തില്‍ തുടക്കം മുതല്‍ക്കേ മികച്ച ഫോമില്‍ കളിച്ച ബാഴ്സലോണ ഒരു നിമിഷത്തില്‍ പോലും വല്ലഡോളിഡിനെ കളി നിയന്ത്രിക്കാന്‍ സമ്മതിച്ചില്ല.
90 മിനിറ്റും കളിച്ച ഗാർസിയ ബാഴ്‌സലോണയുടെ പ്രതിരോധം പൊട്ടാതെ ശ്രദ്ധ പുലര്‍ത്തി.രണ്ട് ക്ലിയറൻസുകൾ,ഒരു ഇന്റർസെപ്ഷൻ, ഒരു ടാക്കിൾ, കൂടാതെ ഏരിയല്‍ ഡ്യുയലുകളിലും മികച്ച പ്രകടനം ആണ് താരം പുറത്തെടുത്തത്.കൂടാതെ ബില്‍ഡ് അപ്പ് ഗെയിമിലും മികച്ച സംഭാവനയാണ് താരം ടീമിന് നല്‍കിയത്.താരത്തിന്‍റെ പ്രൊഫഷണലിസം വളരെ മികച്ചത് ആണ് എന്ന് പറഞ്ഞ സാവി അദ്ദേഹം ചുരുങ്ങിയ സമയത്തിനുള്ളില്‍ ബാഴ്സയുടെ ക്യാപ്റ്റന്‍ ആയേക്കും എന്നും മാധ്യമങ്ങളോട് പറഞ്ഞു.






































