യുവന്റ്റസ് – റോമ മത്സരം സമനിലയില്‍
ശനിയാഴ്ച നടന്ന യുവന്റ്റസ് – റോമ മത്സരം 1-1 നു സ്കോറില്‍ ഇരു ടീമുകളും സമനില നേടി.ഇരുവരും മൂന്നു മത്സരം പിന്നിടുമ്പോള്‍ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല.ഓരോ പോയിന്റ് നേടിയ റോമ നാലാം സ്ഥാനത്തും യുവേ ഏഴാം സ്ഥാനത്തുമാണ്.റോമയെക്കാള്‍ കടലാസിനു കരുത്തര്‍ ആയിരുന്ന യുവന്റ്റസ് മികച്ച രീതിയില്‍ ആണ് കളി തുടങ്ങിയത്.
ഡുസാൻ വ്ലഹോവിച്ച് രണ്ടാം മിനുട്ടില്‍ ലഭിച്ച ഫ്രീ കിക്ക് ഗോളാക്കി മാറ്റി യുവേക്ക് ലീഡ് നേടി കൊടുത്തു.25 ആം മിനുട്ടില്‍ ലോക്കട്ടേല്ലി ലീഡ് ഇരട്ടിയാക്കി എങ്കിലും ബില്‍ഡ് അപ്പിന് ഇടെ പന്ത് വ്ലഹോവിച്ചിന്റെ കൈയ്യില്‍ കൊണ്ടത് മൂലം VAR ഗോള്‍ റദ്ദ് ചെയ്തു.പിന്നീട് തുടര്‍ച്ചയായി അറ്റാക്ക് ചെയ്തെങ്കിലും 69 ആം മിനുട്ടില്‍ മാത്രമാണ് റോമക്ക് ബ്രേക്ക് ത്രൂ ലഭിച്ചത്.ഡി ബാല നല്കിയ പാസ് വലയിലേക്ക് ഹെഡ് ചെയ്ത് കൊണ്ട് മുന്‍ ചെല്‍സി താരമായ ടാമി എബ്രഹാം റോമയുടെ നായകന് ആയി മാറുന്ന കാഴ്ച്ചയാണ് കണ്ടത്.






































