EPL 2022 European Football Foot Ball Top News

ലെസ്റ്റര്‍ – ചെല്‍സി പോരാട്ടം ഇന്ന്

August 27, 2022

ലെസ്റ്റര്‍ – ചെല്‍സി പോരാട്ടം ഇന്ന്

ഇന്ന് ഇന്ത്യന്‍ സമയം ഏഴര മണിക്ക്  സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസിയും ലെസ്റ്റർ സിറ്റിയും തമ്മില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു.ബ്ലൂസ് അവരുടെ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും നാല് പോയിന്റുകൾ നേടി പന്ത്രണ്ടാം സ്ഥാനത് തുടരുമ്പോള്‍ രണ്ടു തോല്‍വി ഒരു സമനില എന്നിങ്ങനെ ലീഗ് ആരംഭിച്ച ലെസ്റ്റര്‍ ലീഗ് പട്ടികയില്‍ പത്തൊന്‍പതാം സ്ഥാനത് ആണ്.

എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ച് കൊണ്ട്  ചെല്‍സിയേ   ലീഡ്സ് യുണൈറ്റഡ് ഞെട്ടിപ്പിച്ചിരിക്കുകയാണ്.അതില്‍ നിന്ന് കരകയറാന്‍ ചെല്‍സിക്ക് പറ്റിയ അവസരം ആണിത്.ദുര്‍ബലര്‍ ആയ ലെസ്റ്ററിനെ തോല്‍പ്പിച്ച് പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്താനും കൂടാതെ താരങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും ആണ്  ചെല്‍സി നോക്കുന്നത്. ഇരുവരും ഏറ്റുമുട്ടുമ്പോള്‍ മത്സരത്തിനു മറ്റൊരു പ്രസക്തി കൂടിയുണ്ട് , അതെന്തെന്നാല്‍ വെസ്ലി ഫോഫാനയേ സൈന്‍ ചെയ്യുന്ന കാര്യത്തില്‍ ഇടഞ്ഞ് നില്‍ക്കുകയാണ്  ലെസ്റ്റര്‍ സിറ്റിയും ചെല്‍സിയും.ചെല്‍സി താരത്തിനെ അവരുടെ പ്രാഥമിക ലക്ഷ്യമായി കരുതുന്നു.അവര്‍ നല്‍കിയ മൂന്നു ഒഫീഷ്യല്‍ ബിഡുകളും ലെസ്റ്റര്‍ നിരസിച്ചു.താരത്തിനെ നിലനിര്‍ത്താന്‍ ലെസ്റ്റര്‍ ആഗ്രഹിക്കുന്നു.ഇന്നത്തെ മത്സരത്തില്‍ ഫോഫാന ഉണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Leave a comment