EPL 2022 European Football Foot Ball Top News

തുടര്‍ച്ചയായ രണ്ടാം വിജയം തേടി സതാംപ്ട്ടനെതിരെ ഇന്ന് യുണൈറ്റഡ്

August 27, 2022

തുടര്‍ച്ചയായ രണ്ടാം വിജയം തേടി സതാംപ്ട്ടനെതിരെ ഇന്ന് യുണൈറ്റഡ്

ശനിയാഴ്ച ഉച്ചതിരിഞ്ഞ് സതാംപ്ടണിലേക്ക് പ്രീമിയർ ലീഗ് കാമ്പെയ്‌ൻ തുടരുമ്പോൾ ലിവർപൂളിനെതിരായ മികച്ച വിജയം യുണൈറ്റഡിന് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുത് ആണ്.തുടര്‍ച്ചയായ രണ്ടു തോല്‍വികളോടെ ലീഗ് ആരംഭിച്ച റെഡ് ഡെവിള്‍സ് ലിവര്‍പൂളിനെ  2-1 ന് തോൽപ്പിച്ച് പട്ടികയിൽ 19-ൽ നിന്ന് 14-ലേക്ക് മുന്നേറിയിരിക്കുന്നു.അതെ സമയം സതാംപ്ട്ടന്‍ മൂന്നു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും സമനിലയും തോല്‍വിയും ഉള്‍പ്പടെ നാല് പോയിന്‍റ് നേടിയിട്ടുണ്ട്.പോയിന്റ്‌ പട്ടികയില്‍ പതിനൊന്നാം സ്ഥാനത്താണ് അവര്‍.

ക്ലബിനൊപ്പം തന്റെ ആദ്യ പരിശീലന സെഷൻ  പൂര്‍ത്തിയാക്കിയ കസമീറോയുടെ അരഞ്ഞേറ്റം ഇന്ന് ഉണ്ടായേക്കും എന്നാണ് അറിയാന്‍ കഴിഞ്ഞത്.സെപ്തംബർ 4 ന് ആഴ്സണലിനെ ഓൾഡ് ട്രാഫോഡിലേക്ക് സ്വാഗതം ചെയ്യുന്നതിന് മുമ്പ് മാൻ യുണൈറ്റഡിന് സതാംപ്ടണിനും ലെസ്റ്റർ സിറ്റിക്കുമെതിരെ   തുടര്‍ച്ചയായ എവേ ഗെയിമുകള്‍ ആണ്.ഏറെ പരീക്ഷണങ്ങള്‍ മുന്നില്‍ ഉള്ള     എറിക് ടെന്‍ ഹാഗ് ക്ലബ് മാനേജ്മെന്റിനോട് ഇനിയും സൈനിങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.അയാക്സ് താരമായ ആന്തണിക്ക് ആണ് മുൻഗണന.ലിവർപൂളിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഹാരി മഗ്വെയർ, ലൂക്ക് ഷാ എന്നിവരെ ആദ്യ ടീമിൽ നിന്ന് പുറത്താക്കിയതിനാല്‍ ഇന്നത്തെ മത്സരത്തിലും മാനേജര്‍ ഇതേ മാതൃക പിന്തുടരുമോ എന്നത് ആരാധകര്‍ ഉറ്റു നോക്കുന്നുണ്ട്.ഇന്ത്യന്‍ സമയം അഞ്ചു മണിക്ക് ആണ് മത്സരം ആരംഭിക്കാന്‍ പോകുന്നത്.

 

 

Leave a comment