Cricket Cricket-International Top News

ദി ഹൺഡ്രഡ് ടൂർണമെന്റിൽ നിന്നും പരിക്കേറ്റ് ജോസ് ബട്ട്‌ലർ പുറത്ത്

August 22, 2022

author:

ദി ഹൺഡ്രഡ് ടൂർണമെന്റിൽ നിന്നും പരിക്കേറ്റ് ജോസ് ബട്ട്‌ലർ പുറത്ത്

ദി ഹൺഡ്രഡ് ടൂർണമെന്റിൽ നിന്നും പരിക്കേറ്റ് മാഞ്ചസ്റ്റർ ഒറിജിനൽസ് ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ. തുടർച്ചയായി മൂന്ന് വിജയങ്ങളുമായി ടീം അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയതിനു പിന്നാലെയാണ് ഈ തിരിച്ചടി ടീമിനുണ്ടായിരിക്കുന്നത്. കാലിന് പരിക്കേറ്റതിനെ തുടർന്നാണ് ബട്ട്‌ലർ ടൂർണമെന്റിൽ നിന്ന് പുറത്തായിരിക്കുന്നത്.

ബട്ട്‌ലറുടെ അഭാവത്തിൽ ലോറി ഇവാൻസ് ടീമിനെ നയിക്കും. സൂപ്പർചാർജേഴ്‌സിനെതിരായ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരത്തിന് മാഞ്ചസ്റ്ററിനെ പ്ലേ ഓഫിലെത്തിക്കാൻ കഴിയുമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്. സീസണിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരങ്ങളിൽ ഒന്നിനായി ടീം ഞായറാഴ്ച ബിർമിംഗ്ഹാം ഫീനിക്‌സിനെ നേരിടാൻ ഇരിക്കുകയാണ്. അതേസമയം പരിക്കേറ്റ് ജോസ് ബട്ട്‌ലറിന് അടുത്ത മാസം ആരംഭിക്കുന്ന പാകിസ്ഥാൻ പരമ്പരയുടെ ഭാഗമാകാൻ 31 കഴിയുമോ എന്നറിയില്ല.

Leave a comment