ഔബമെയങ്ങും ചെല്‍സിയുമായുള്ള ചര്‍ച്ച നല്ല രീതിയില്‍ അവസാനിച്ചെന്ന് വെളിപ്പെടുത്തി ഫാബ്രിസിയോ റൊമാനോ
പിയറി-എമെറിക്ക് ഔബമെയങ്ങ് ചെല്‍സിയുമായി നടത്തിയ കൂടികാഴ്ച്ച വളരെ നല്ല രീതിയില്‍ അവസാനിച്ചു എന്ന് ഫാബ്രിസിയോ റൊമാനോ വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നു.ഈ വേനൽക്കാലത്ത് ബ്ലൂസിലേക്ക് മാറുന്നതിൽ കളിക്കാരൻ സന്തുഷ്ടനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.അതിനാല്‍ താരം ബാഴ്സ വിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പ്രാപ്പിക്കുകയും ചെയ്തിരുന്നു.ഇരു ടീമുകളും ഇനി ഉടനെ ചര്‍ച്ച നടത്തിയേക്കും.
ബാഴ്‌സലോണ താരത്തിന്‍റെ ഒപ്പിനു ആയി 30 മില്യൺ യൂറോ ആവശ്യപ്പെട്ടിട്ടുണ്ട്.താരത്തിന് സാവിയുടെ ആദ്യ ഇലവനില്‍ ഇടം ഇല്ലെങ്കിലും അദ്ധേഹത്തിന്റെ സേവനം ബാഴ്സക്ക് വിലമതിക്കാന്‍ ആവാത്തത് ആണ് എന്നാണ് സാവിയുടെ വിലയിരുത്തല്‍.താരത്തിന്‍റെ പുറത്തേക്കുള്ള പോക്ക് അവരുടെ ബുക്ക് ബാലന്‍സ് ചെയ്യാന്‍ ബാഴ്സയെ സഹായിക്കും.എത്രയും പെട്ടെന്ന് ഡീല്‍ നടത്തിയാല്‍ ഡിഫണ്ടര്‍ കൂണ്ടേയുടെ റെജിസ്ട്ടറെഷന്‍ പൂര്‍ത്തിയാക്കാന്‍ ബാഴ്സക്ക് കഴിയും.






































