ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ഓപ്പണറായി ധവാൻ
ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ഓപ്പണിംഗ് ബാറ്റ്സ്മാൻ എന്ന റോക്കോഡിട്ട് ശിഖർ ധവാൻ. ഓപ്പണറായി 6501 റണ്‍സാണ് ധവാന്‍ ഇതുവരെ നേടിയത്. ഇക്കാര്യത്തില്‍ ഇതിഹാസ ക്രിക്കറ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാമന്‍.
നിലവില്‍ ഏകദിനത്തില്‍ 6574 റണ്‍സാണ് ധവാന്റെ സമ്പാദ്യം. 45.97 ശരാശരിയിലാണ് ഇത്രയും റണ്‍സ് താരം നേടിയത്. എന്നാല്‍ സ്‌ട്രൈക്ക് റേറ്റ് 92.2 ആണ്. 17 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയ ധവാന്റ ഉയര്‍ന്ന സ്‌കോര്‍ 143 റണ്‍സാണ്. 38 അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും.
സച്ചിന്‍ ഓപ്പണിംഗിൽ ഇറങ്ങി 15310 റണ്‍സാണ് അടിച്ചെടുത്തത്. ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി രണ്ടാം സ്ഥാനത്താണ്. 9146 റണ്‍സ് ഗാംഗുലി നേടി. നിലവിലെ ഇന്ത്യന്‍ ക്യപ്റ്റന്‍ രോഹിത് ശര്‍മ 7409 റണ്‍സുമായി മൂന്നാം സ്ഥാനത്തുണ്ട്. വൈകാതെ ഗാംഗുലിയെ മറികടക്കാന്‍ രോഹിത്തിനായേക്കും. വിരേന്ദര്‍ സെവാഗാണ് നാലാമത്. 7240 റണ്‍സാണ് അദ്ദേഹം ഓപ്പണറായി നേടിയത്. ഇപ്പോള്‍ അവര്‍ക്ക് പിന്നില്‍ ധവാനും.






































