മുഹമ്മദ് സിറാജിനെ ടീമിലെത്തിച്ച് വാർവിക്ഷയർ കൗണ്ടി ക്രിക്കറ്റ് ക്ലബ്
നടന്നുകൊണ്ടിരിക്കുന്ന കൗണ്ടി ചാമ്പ്യൻഷിപ്പ് സീസണിലെ അവസാന മൂന്ന് മത്സരങ്ങൾക്കായി ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിനെ ടീമിലെത്തിച്ച് വാർവിക്ഷയർ കൗണ്ടി ക്രിക്കറ്റ് ക്ലബ്. ഇംഗ്ലണ്ടിൽ കളിക്കുന്നത് താൻ എപ്പോഴും ആസ്വദിച്ചിട്ടുണ്ടെന്ന് പറഞ്ഞ സിറാജ് വാർവിക്ഷയർ ടീമിന്റെ ഭാഗമാവാനായതിൽ ഏറെ സന്തോഷമുണ്ടെന്നും കൂട്ടിച്ചേർത്തു.
അതേസമയം നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ് മുഹമ്മദ് സിറാജെന്ന് വാർവിക്‌ഷെയറിന്റെ ക്രിക്കറ്റ് ഡയറക്ടർ പോൾ ഫാർബ്രേസും പറഞ്ഞു. ഇംഗ്ലണ്ടിൽ ടെസ്റ്റ് മത്സരങ്ങളിൽ മികച്ച റെക്കോർഡാണ് ഇന്ത്യൻ താരത്തിനുള്ളത്. ഇംഗ്ലീഷ് മണ്ണിൽ ഇതുവരെ അഞ്ച് മത്സരങ്ങളിൽ നിന്നും 18 വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയിരിക്കുന്നത്. 32 റൺസിന് നാല് വിക്കറ്റ് എന്നതാണ് മികച്ച ബോളിംഗ്.






































