ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ച് ബാബർ അസം
ഐസിസി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെ ലീഡുയര്‍ത്തി പാകിസ്ഥാൻ നായകൻ ബാബര്‍ അസം. പാകിസ്ഥാന്‍-നെതര്‍ലഡ്സ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുശേഷം പുറത്തിറക്കിയ പുതി റാങ്കിംഗില്‍ 893 റേറ്റിംഗ് പോയന്‍റുമായി ബാബര്‍ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ചിരിക്കുകയാണ്.
നെതര്‍ലന്‍ഡ്സിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബാബര്‍ 74 റണ്‍സുമായി തിളങ്ങിയിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തിളങ്ങിയ ന്യൂസിലന്‍ഡ് ബാറ്റര്‍ ഡെവോണ്‍ കോണ്‍വെ ഏകദിന റാങ്കിംഗില്‍ ഏഴാം റാങ്കിലെത്തി. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആറാമതും വിരാട് കോലി അഞ്ചാമതുമാണ്.
800 റേറ്റിംഗ് പോയന്‍റുമായി പാകിസ്ഥാന്റെ ഇമാമുള്‍ ഹഖാണ് രണ്ടാം സ്ഥാനത്ത്. അതേസമയം ബോളർരുടെ റാങ്കിംഗില്‍ ന്യൂസിലന്‍ഡിന്‍റെ മിച്ചല്‍ സാന്‍റ്നര്‍ എട്ടാം സ്ഥാനത്തെത്തി. ഏകദിന ബൗളിംഗ് റാങ്കിംഗില്‍ ഓസ്ട്രേലിയയുടെ ജോഷ് ഹേസല്‍വുഡ് മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അഫ്ഗാന്‍ താരം മുജീബ് ഉര്‍ റഹ്മാന്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇന്ത്യയുടെ ജസ്പ്രീത് ബുമ്ര രണ്ടാം സ്ഥാനത്തുണ്ട്.






































