വനിത സിംഗിള്‍സ് ബാഡ്മിന്റണില്‍ സ്വര്‍ണം നേടി പിവി സിന്ധു
കോമണ്‍വെല്‍ത്ത് ഗെയിംസ് വനിത സിംഗിള്‍സ് ബാഡ്മിന്റണില്‍ സ്വര്‍ണം നേടി പിവി സിന്ധു. ഫൈനലില്‍ കാനഡയുടെ മിഷെല്ലെ ലിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ടുളള ഗെയിമുകള്‍ക്കാണ് സിന്ധുവിന്റെ വിജയം. സ്കോര്‍: 21-15, 21-13 കോമണ്‍വെല്‍ത്ത് ഗെയിംസിലെ താരത്തിന്റെ ആദ്യ സ്വര്‍ണനേട്ടമാണിത്.
2014-ല്‍ വെങ്കലവും 2018-ല്‍ വെളളിയും സിന്ധു നേടിയിരുന്നു എന്നതും ശ്രദ്ധേയമാണ്. കോമൺവെൽത്ത് ഗെയിംസിൽ ഇതോടെ സിന്ധു നേടുന്ന മെഡലുകളുടെ എണ്ണം അഞ്ചായി. രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവായ സിന്ധു മികച്ച പ്രകടനമാണ് മത്സരത്തിലുടനീളം പുറത്തെടുത്തത്. ആദ്യ ഗെയിം 21-15 നും രണ്ടാം ഗെയിം 21-13 നുമാണ് നേടിയത്.
ഇതുവരെ 19 സ്വർണം സ്വന്തമാക്കിയ ഇന്ത്യ കോമൺവെൽത്ത് മെഡൽ പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. ആകെ 48 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയെടുത്തിട്ടുള്ളത്.