പിഴവുകള്‍ വരുത്താതെ ലീഗ് വണ്‍ കാമ്പെയിന് തുടക്കം കുറിക്കാന്‍ ലിയോൺ
2022-23 ലീഗ് 1 സീസൺ ആരംഭിക്കുന്നത് വെള്ളിയാഴ്ച രാത്രി ഗ്രൂപ്പാമ സ്റ്റേഡിയത്തിൽ ലിയോൺ പുതുതായി പ്രമോട്ടുചെയ്ത അജാസിയോയെ നേരിട്ട് കൊണ്ടാണ്.നിരാശാജനകമായ 2021-22 സീസണിൽ യൂറോപ്പിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ട ലിയോൺ തങ്ങളുടെ തെറ്റ് ഇത്തവണ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കും.ലിയോണിന്റെ എതിരാളി ഒമ്പത് വർഷത്തെ ഇടവേളക്ക് ശേഷം ടോപ്പ് ഫ്ലൈറ്റിലേക്ക് മടങ്ങിയെത്തുന്ന അജാസിയോയാണ്.
ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് മത്സരത്തിനു കൊടിയേറും.ലിയോണുമായുള്ള നിലവിലെ കരാര്‍ പൂര്‍ത്തിയാക്കാന്‍ ഒരു വർഷത്തിൽ താഴെ മാത്രം ശേഷിക്കുന്നതിനാൽ, 2021-22 ലെ അവരുടെ പ്രകടനങ്ങളിൽ പുരോഗതി കൊണ്ടുവന്നെ മതിയാകൂ പീറ്റർ ബോസിന്.പ്രീ സീസന് മത്സരത്തില്‍ ഫെയ്നൂർഡിനെ 2-0 ന് തോൽപ്പിക്കുകയും ഇന്റർ മിലാനുമായുള്ള മത്സരത്തില്‍ 2-2നു സമനില നേടുകയും ചെയ്ത ലിയോണ്‍ നല്ല തുടക്കം ആണ് കാഴ്ചവെച്ചിരിക്കുന്നത്. ആഴ്സണലിൽ നിന്ന് മടങ്ങിയെത്തിയ ഉടൻ തന്നെ ക്യാപ്റ്റന്റെ ആംബാൻഡ് സ്വീകരിച്ച ലക്സാണ്ടർ ലകാസെറ്റയും അവര്‍ക്ക് ആവേശം പകരുന്നു.






































