European Football Foot Ball Top News

പ്രീമിയര്‍ ലീഗ് ഇന്ന് മുതല്‍ ആരംഭിക്കുന്നു

August 5, 2022

പ്രീമിയര്‍ ലീഗ് ഇന്ന് മുതല്‍ ആരംഭിക്കുന്നു

2022-23 പ്രീമിയർ ലീഗ് സീസൺ ലണ്ടൻ ഡെർബിയോടെ ആരംഭിക്കുന്നു, വെള്ളിയാഴ്ച രാത്രി ക്രിസ്റ്റൽ പാലസ് ആഴ്സണലിനെ സെൽഹർസ്റ്റ് പാർക്കിലേക്ക് സ്വാഗതം ചെയ്യുന്നു.ഏതാനും മാസങ്ങൾക്കുമുമ്പ് ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ക്രിസ്റ്റൽ പാലസ് ഗണ്ണേഴ്‌സിനെ 3-0ന് തോൽപിച്ചിരുന്നു.എന്നാൽ ഈ സമ്മറില്‍ മികവുറ്റ സൈനിങ്ങുകളോടെ ആഴ്സണല്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ലീഗിലേക്ക് വരുന്നത്.

Arsenal manager Mikel Arteta pictured on July 30, 2022

 

കഴിഞ്ഞ സീസണിലെ പോലെ അവസാന ലാപില്‍ ടോട്ടന്‍ഹാമിനോട് ഏറ്റ തോല്‍വി മറന്നു മൂന്ന് പോയിന്റ്‌ നേടി കൊണ്ട് ലീഗ് തുടങ്ങുക എന്നതാണ് ആര്‍റെറ്റയുടെ ലക്ഷ്യം.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.ജീസസും സിൻചെങ്കോയും ആദ്യ ഇലവനിൽ ഇടംപിടിക്കും, അതേസമയം ആഴ്സണലിന്റെ പുതിയ ക്യാപ്റ്റനായി മാർട്ടിൻ ഒഡെഗാർഡ് തന്റെ 10-ാം നമ്പർ റോളിൽ കളി തുടങ്ങും.

Leave a comment