ഓഹരി വില കുത്തനെ ഇടിഞ്ഞതോടെ സ്പോണ്‍സര്‍മാര്‍ യുണൈറ്റഡിനെ കൈയ്യൊഴിയുന്നു
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രൈമറി ഷർട്ട് സ്പോൺസർ ടീം വ്യൂവർ, അഞ്ച് വർഷത്തെ £235 മില്യൺ പങ്കാളിത്തം പുതുക്കില്ലെന്ന് സ്ഥിരീകരിച്ചു.2026-ൽ കരാർ അവസാനിക്കാന്‍ പോകുന്നത്.കമ്പനിയുടെ ഓഹരി വിലയിൽ ആശങ്കയുണ്ടാക്കുന്ന ഡെയ്ലി മെയിൽ റിപ്പോർട്ട് വന്നതിനു ശേഷം ആണ് ഈ തീരുമാനം അവര്‍ എടുത്തിരിക്കുന്നത്.അവരുടെ മൂല്യത്തിന്റെ അഞ്ചിൽ നാല് ഭാഗവും നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
ഇത് യുണൈറ്റഡിന് തിരിച്ചടിയാണ്.ടീംവ്യൂവറുമായുള്ള പ്രതിവർഷം £47 ദശലക്ഷം ഇടപാടുമായി താരതമ്യം ചെയ്യുമ്പോൾ,ഷെവർലെയുമായുള്ള യുണൈറ്റഡിന്റെ മുൻ ഇടപാട് പ്രതിവർഷം £64 മില്യൺ എന്ന നിരക്കിൽ കൂടുതൽ ലാഭകരമായിരുന്നു.ഇപ്പോൾ മുതൽ 2026 വരെ പിച്ചിൽ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞാല്‍ ക്ലബുമായി സഹകരിക്കാന്‍ പല പാര്ട്ട്ണര്മാരേയും ലഭിച്ചേക്കും.ടീം വ്യൂവര്‍ യുണൈറ്റഡിനെതിരെ എടുത്ത തീരുമാനം മനെജ്മെന്റിനെതിരെ തിരിച്ചടിക്കാന്‍ പ്രയോഗിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആന്റി-ഗ്ലേസർ യുണൈറ്റഡ് ആരാധകര്‍.സോഷ്യല്‍ മീഡിയകളിലും മറ്റും ഗ്ലേസർ കുടുംബം ഓള്‍ഡ് ട്രഫോര്‍ഡ് വിടണം എന്നാവശ്യപ്പെട്ട് കാമ്പെയിന് ഇവര്‍ നടത്തുന്നുണ്ട്.






































