Cricket Cricket-International Top News

കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് സ്വന്തം പേരിൽ കുറിച്ച് രോഹിത്ത് ശർമ

August 3, 2022

author:

കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് സ്വന്തം പേരിൽ കുറിച്ച് രോഹിത്ത് ശർമ

ടി20 ക്രിക്കറ്റില്‍ കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് സ്വന്തം പേരിൽ കുറിച്ച് രോഹിത്ത് ശർമ. 60 സിക്‌സുകളാണ് രോഹിത്തിന്റെ പേരിലുളളത്. മുന്‍ ക്യാപ്റ്റന്മാരായ വിരാട് കോലി എം എസ് ധോണി എന്നിവരെ പിന്തള്ളിയാണ് താരം ഈ റെക്കോർഡിന് ഉടമയായിരിക്കുന്നത്.

59 സിക്‌സുകളാണ് കോലി നേടിയിരുന്നത്. ധോണിയാവട്ടെ 34 സിക്‌സറുകളാണ് പറത്തിയിരിക്കുന്നത്. സെന്റ് ക്വിറ്റ്‌സില്‍ ഏറ്റവും മികച്ച റണ്‍ ചേസുമാണ് ഇന്ത്യ നടത്തിയത്. 2017-ല്‍ അഫ്ഗാനിസ്ഥാനെതിരെ വിന്‍ഡീസ് 147 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചിരുന്നു. ഇതാണ് പഴങ്കഥയായത്.

മൂന്നാം ടി20യില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ 19 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. എന്നാൽ ഏഷ്യാ കപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പരിക്ക് ആശങ്കയുണർത്തുന്നുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്നാം ടി20യില്‍ ബാറ്റ് ചെയ്യുന്നതിനിടെ പുറം വേദനയെ തുടര്‍ന്ന് രോഹിത് റിട്ടേയര്‍ഡ് ഹര്‍ട്ടായിരുന്നു.

Leave a comment