പറഞ്ഞ വാക്ക് പാലിച്ച് റഫീഞ്ഞ ; ഒരു ഗോളിന് വിജയം നേടി ബാഴ്സലോണ
ലാസ് വെഗാസിൽ നടന്ന സീസണിലെ ആദ്യ ക്ലാസിക്കോയിൽ ബാഴ്സലോണ റയൽ മാഡ്രിഡിനെ 1-0 ന് പരാജയപ്പെടുത്തി.ഈ മാസം ലീഡ്സിൽ നിന്ന് ബാഴ്സയിലേക്ക് എത്തിയ റഫീഞ്ഞ 27-ാം മിനിറ്റിൽ എഡർ മിലിറ്റാവോയുടെ ഒരു മിസ് പാസിലൂടെ ഗോള്‍ നേടി ബാഴ്സക്ക് ലീഡ് നേടി കൊടുത്തു.ആദ്യ പകുതിയില്‍ തങ്ങളുടെ മിഡ്ഫീല്‍ഡ് ത്രയം ആയ കസമീരോ-മോഡ്രിച്ച് -ക്രൂസ് എന്നിവരെ റയല്‍ പിച്ചില്‍ ഇറക്കിയിരുന്നില്ല.
രണ്ടാം പകുതിയില്‍ സീനിയര്‍ താരങ്ങളുടെ വരവോടെ കളിയില്‍ നിയന്ത്രണം ഏറ്റെടുക്കാന്‍ റയലിന് കഴിഞ്ഞു എങ്കിലും ഒരിക്കല്‍ പോലും ബാഴ്സയുടെ ഗോള്‍ മുഖത് ഒരു വെല്ലുവിളി സൃഷ്ട്ടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.പലപ്പോഴും ഡെംബെലെയുടെ പേസിലൂടെ ബാഴ്സ കൌണ്ടര്‍ അറ്റാക്കിംഗ് ഫുട്ബോള്‍ കാഴ്ച്ചവെച്ചു എന്നാല്‍ ഗോള്‍ കീപ്പര്‍ കോര്‍ട്ട്വ എന്നത്തേയും പോലെ മികച്ച ഫോമില്‍ ആയിരുന്നു.അദ്ദേഹം കെസ്സിയുടെയും ഡെംബെലെയുടെയും ഷോട്ടുകള്‍ അസാധ്യമായി സേവ് ചെയ്തത് റയലിന്റെ പതനത്തിന്റെ ആക്കം കുറച്ചു.






































