European Football Foot Ball Top News

അലാബ മടങ്ങുന്നു ;ലെഫ്റ്റ് ബാക്ക് പൊസിഷനിലെക്ക്

July 22, 2022

അലാബ മടങ്ങുന്നു ;ലെഫ്റ്റ് ബാക്ക് പൊസിഷനിലെക്ക്

റയൽ മാഡ്രിഡിലേക്ക്  ഈ വേനൽക്കാലത്ത് ഒരു ഫ്രീ ട്രാൻസ്ഫറിൽ സെന്റർ ബാക്ക് അന്റോണിയോ റൂഡിഗർ എത്തിയതിനെ തുടർന്ന് ഡേവിഡ് അലബയെ സെൻട്രൽ ഡിഫൻസിൽ നിന്ന് മാറ്റി കളിപ്പിക്കാനുള്ള തീരുമാനത്തില്‍ ആണ് മാനേജർ കാർലോ ആൻസലോട്ടി.അതിനർത്ഥം അലബ ലെഫ്റ്റ് ബാക്കിലേക്ക് മാറിയേക്കും.

ബയേൺ മ്യൂണിക്കിൽ ലെഫ്റ്റ് ബാക്കായി ഉയർന്നുവന്ന അലബയ്ക്ക് പൊസിഷനിലെ മാറ്റം അനുയോജ്യമാകും. അലയൻസ് അരീനയിലെ തന്റെ 12 വർഷത്തിനിടയിൽ, അൽഫോൻസോ ഡേവിസിന്റെ വരവിനു മുന്‍പ് അദ്ദേഹം കൂടുതലും ലെഫ്റ്റ് ബാക്കായാണ്  കളിച്ചത്.എന്നാല്‍ താരം സെന്‍ട്രല്‍ ഡിഫന്‍സിലും റയലിന് വേണ്ടി  മികച്ച പ്രകടനം ആണ് പുറത്തെടുത്തത്. കഴിഞ്ഞ സീസണിൽ 38 ലീഗ് മത്സരങ്ങളിൽ നിന്ന് 31 ഗോളുകൾ മാത്രമാണ് ആൻസലോട്ടിയുടെ ടീം വഴങ്ങിയത്. അലബയുടെയും മിലിറ്റാവോയുടെയും മികച്ച പ്രതിരോധ പ്രകടനമാണ് അതിനു കാരണം.

Leave a comment