ബയേൺ മ്യൂണിക്കിന്റെ സാദിയോ മാനെ വീണ്ടും ആഫ്രിക്കൻ ഫുട്‌ബോളർ ഓഫ് ദി ഇയർ പുരസ്‌കാരം നേടി
സെനഗലിന്റെ ആദ്യ ആഫ്രിക്ക നേഷൻസ് കിരീടം നേടുകയും ലോകകപ്പ് യോഗ്യത നേടി കൊടുക്കയും ചെയ്ത സാദിയോ മാനെ വ്യാഴാഴ്ച ആഫ്രിക്കൻ ഫുട്ബോൾ ഓഫ് ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു.ഈജിപ്ത് ഫോർവേഡ് മുഹമ്മദ് സലാ, തന്റെ മുൻ ലിവർപൂൾ സഹതാരം, സെനഗൽ താരം എഡ്വാർഡ് മെൻഡി എന്നിവരെയാണ് മാനെ വോട്ടെടുപ്പിൽ പിന്നിലാക്കിയത്.
കഴിഞ്ഞ മാസം ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിലേക്ക് ചേക്കേറിയ 30 കാരനായ മാനെ ഇത് രണ്ടാം തവണയാണ് പുരസ്‌കാരം നേടുന്നത്.2019-ലെ അവാർഡിന്റെ അവസാന ജേതാവ് അദ്ദേഹമായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി കോൺഫെഡറേഷൻ ഓഫ് ആഫ്രിക്കൻ ഫുട്‌ബോൾ ഈ അവാര്‍ഡ് നല്‍കിയിരുന്നില്ല.ഫെബ്രുവരിയിൽ യൗണ്ടെയിൽ നടന്ന കപ്പ് ഓഫ് നേഷൻസ് ഫൈനലിൽ സെനഗൽ ഈജിപ്തിനെ തോൽപ്പിച്ചപ്പോൾ താരം പെനാല്‍ട്ടിയിലൂടെ സ്കോര്‍ ചെയ്തിരുന്നു.






































