ഹ്യൂഗോ എകിറ്റികെ പിഎസ്‌ജിയിലേക്ക്, താരത്തിനായി മുടക്കുന്നത് 35 മില്യൺ യൂറോ
റീംസിൽ നിന്ന് ഹ്യൂഗോ എകിറ്റികെയെ ടീമിലെത്തിക്കുന്ന വിവരം ധാരണയിലെത്തി പാരീസ് സെന്റ് ജെർമെയ്ൻ. പ്രീമിയർ ലീഗിലെ പുതുപ്പണക്കാരയ ന്യൂകാസിൽ യുണൈറ്റഡിന്റെ ഭീഷണി മറികടന്നാണ് താരത്തെ പിഎസ്‌ജി റാഞ്ചിയത്. 20 കാരനായ സ്‌ട്രൈക്കർ കഴിഞ്ഞ സീസണിൽ ലീഗ് വണ്ണിൽ കിടിലൻ പ്രകടനം പുറത്തെടുത്ത് മിക്ക യൂറോപ്യൻ ക്ലബുകളുടെയും ശ്രദ്ധനേടിയിരു്നനു.
ഹ്യൂഗോ എകിറ്റികെയും ക്ലബുമായുള്ള വ്യക്തിഗത നിബന്ധനകളിൽ ഇതിനകം തന്നെ ധാരണയായിട്ടുണ്ട്. ട്രാൻസ്ഫർ പൂർത്തിയാക്കുന്നതിന് മുമ്പ് ഒരു മെഡിക്കൽ പരിശോധന മാത്രമാണ് ഇനി നടക്കാനുള്ളത്. ഇതും വിജയകരമായി പൂർത്തിയാക്കിയാൽ താരത്തിന്റെ കൂടുമാറ്റം പിഎസ്‌ജി ഔദ്യോഗികമായി പ്രഖ്യാപിക്കും.
റീംസിൽ നിന്ന് ഹ്യൂഗോ എകിറ്റികെയെ ടീമിലെത്തിക്കാൻ പാരീസ് സെന്റ് ജെർമെന് ഏകദേശം 35 മില്യൺ യൂറോയാണ് ചെലവാകുന്നത്. പാർക്ക് ഡെസ് പ്രിൻസസ് ടീമുമായി അഞ്ച് വർഷത്തെ കരാറിലാവും താരം ഒപ്പുവെക്കുക. ലിവർപൂൾ, ചെൽസി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ എന്നിവരെല്ലാം നോട്ടമിട്ടിരുന്ന സ്ട്രൈക്കറിനെ സ്വന്തമാക്കാനായതിൽ പിഎസ്‌ജി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്‌തു.






































