ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകിനത്തില്‍ ഇന്ത്യക്ക് 247 റണ്‍സ് വിജയലക്ഷ്യം
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് 247 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 49 ഓവറില്‍ 246 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. 10 ഓവറില്‍ 47 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചാഹലാണ് ഇന്നത്തെ മത്സരത്തിൽ ഇംഗ്ലണ്ടിനെ ചെറിയ സ്കോറിൽ ഒതുക്കാൻ സഹായിച്ചത്.
രണ്ടാം മത്സരത്തിലും ഇംഗ്ലണ്ടിന്റെ മുന്‍നിര ബാറ്റ്സ്മാൻമാർ നിരാശപ്പെടുത്തിയപ്പോള്‍ 47 റണ്‍സെടുത്ത മൊയീന്‍ അലി, ജോണി ബെയര്‍സ്റ്റോ (38) ലിയാം ലിവിംഗ്സ്റ്റണ്‍ (33), ഡേവിഡ് വില്ലി (41) എ ന്നിവരുടെ ചെറുത്തുനില്‍പ്പാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.
കഴിഞ്ഞ മത്സരത്തിലെ അപകടം മുന്നില്‍കണ്ട് ഇംഗ്ലീഷ് ഓപ്പണര്‍മാരായ ജേസന്‍ റോയിയും ജോണി ബെയര്‍സ്റ്റോയും ശ്രദ്ധയോടെയാണ് ഇന്നിങ്സിന് തുടക്കമിട്ടതെങ്കിലും സ്കോറിംഗ് വേഗം വളരെ കുറവായിരുന്നു. ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോയും ജേസണ്‍ റോയിയും ചേര്‍ന്ന് ജസ്പ്രീത് ബുമ്രയെയും മുഹമ്മദ് ഷമിയെയും ഫലപ്രദമായി നേരിട്ടപ്പോള്‍ ഇംഗ്ലണ്ട് ഒമ്പതാം ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 41 റണ്‍സിലെത്തി.
ഇതിനിടെ ഒമ്പതാം ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയെ പന്തേല്‍പ്പിച്ച ക്യാപ്റ്റന്‍ രോഹിത്, റോയ് – ബെയര്‍സ്റ്റോ കൂട്ടുകെട്ട് പൊളിച്ചു. 33 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത റോയിയെ ഹാര്‍ദിക്, സൂര്യകുമാര്‍ യാദവിന്റെ കൈകളിലെത്തിക്കുകയായിരുന്നു.ജോണി ബെയര്‍സ്റ്റോയും ജോ റൂട്ടും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 72 റണ്‍സിലെത്തിച്ചുവെങ്കിലും പിന്നീട് വിക്കറ്റുകൾ തുടരെ വീണതാണ് തിരിച്ചടിയായത്. ഇതോടെ 72-1ല്‍ നിന്ന് 102-5 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകർന്നു.
പിന്നീട് ഒന്നിച്ച അലി – ഡേവിഡ് വില്ലി സഖ്യത്തിന്റെ രക്ഷാപ്രവര്‍ത്തനം. ശ്രദ്ധയോടെ കളിച്ച ഇരുവരും 62 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇംഗ്ലീഷ് സ്‌കോര്‍ 200 കടത്തി.






































