സെർജി ഗ്നാബ്രിയിലേക്ക് ശ്രദ്ധ തിരിച്ച് ചെല്‍സി
റാഫിഞ്ഞയേ സൈന്‍ ചെയ്യാനുള്ള പ്രതീക്ഷ കൈവിട്ട ചെല്‍സി ബയേൺ മ്യൂണിക്കിന്റെ വിങ്ങർ സെർജി ഗ്നാബ്രിയിലേക്ക് ശ്രദ്ധ തിരിച്ചു.ആഴ്‌സണലും മാഞ്ചസ്റ്റർ സിറ്റിയും ജർമ്മനി താരത്തിനെ സൈന്‍ ചെയ്യാന്‍ താല്‍പര്യപ്പെടുന്നുണ്ട് എങ്കിലും ചെൽസിയാണ് താരത്തിനെ ടീമില്‍ എത്തിക്കാനുള്ള ശ്രമത്തില്‍ വിജയിക്കാന്‍ പോകുന്നത് എന്ന് ഫാബ്രിസിയോ റൊമാനോ പറഞ്ഞു.
ഇതിനകം തന്നെ താരത്തിനു പ്രീമിയർ ലീഗ് പരിചയമുണ്ട് – അദ്ദേഹം ആഴ്സണലിൽ തന്റെ കരിയർ ആരംഭിക്കുകയും വെസ്റ്റ് ബ്രോംവിച്ച് ആൽബിയണുമായി ലോണിനായി സമയം ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്.താരത്തിന്‍റെ കരാര്‍ 2023 വേനൽക്കാലത്ത് അവസാനിക്കും. ബയേണുമായുള്ള കരാർ നീട്ടുന്നതിനുള്ള ചർച്ചകളിലാണ് അദ്ദേഹം ഇപ്പോൾ.എന്നാല്‍ ഇത് വളരെ മന്ദഗതിയില്‍ ആണ് നടക്കുന്നത്,ഇത് ചെല്‍സിക്ക് അല്‍പം പ്രതീക്ഷ നല്‍കുന്നുണ്ട്. റയലുമായും ഗ്നാബ്രി ട്രാന്‍സ്ഫര്‍ റൂമറുകള്‍ സൃഷ്ട്ടിച്ചിരുന്നു.






































