റയലില്‍ എത്തിയ ശേഷം തന്റെ മൂല്യം പത്തിരട്ടി വര്‍ധിപ്പിച്ച് വിനീഷ്യസ്
2017-ൽ 16-ാം വയസ്സിൽ റയൽ മാഡ്രിഡ് ഒപ്പുവെച്ചതിൽ നിന്ന് വളരെ വ്യത്യസ്തനായ ഒരു ചെറുപ്പക്കാരനാണ് ഇന്ന് 22 വയസ്സ് തികയുന്ന വിനീഷ്യസ് ജൂനിയര്‍.മാർക്കയുടെ അഭിപ്രായത്തിൽ അക്കാലത്ത് അദ്ദേഹത്തിന്റെ മൂല്യം €10 മില്യൺ ആയിരുന്നു. ഇപ്പോൾ അത് 100 മില്യൺ യൂറോയാണ്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള രണ്ടാമത്തെ കളിക്കാരനാണ് അദ്ദേഹം.കൈലിയൻ എംബാപ്പെയാണ് ഏറ്റവും കൂടുതൽ വിലയുള്ള താരം.
2021/22-ൽ 22 ഗോളുകളും 20 അസിസ്റ്റുകളും അദ്ദേഹം സംഭാവന ചെയ്തു, പാരീസിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഡ്രിഡ് ലിവർപൂളിനെ തോൽപ്പിച്ചപ്പോൾ നേടിയ വിജയ ഗോള്‍ പിറന്നതും ബ്രസീലിയന്‍ താരത്തിന്‍റെ ബൂട്ടില്‍ നിന്നായിരുന്നു.വിനീഷ്യസ് ഇപ്പോൾ തന്റെ അഞ്ചാം സീസൺ സാന്റിയാഗോ ബെർണബ്യൂവിൽ ആരംഭിക്കാൻ പോകുകയാണ്, ഒരു വേനൽക്കാല അവധിക്കാലം കഴിഞ്ഞ് മടങ്ങിയെത്തിയ വിനീഷ്യസിന്‍റെ തലയില്‍ റയലും വേള്‍ഡ് കപ്പും മാത്രമേ ഉള്ളൂ.റയലിന് വേണ്ടി വരാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് നേടണം എന്ന ലക്ഷ്യം അദ്ദേഹം മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു.






































