Top News

ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ട്രവര്‍ ബെയ്‌ലിസ്സിനെ സ്വന്തമാക്കി ടീം സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്

July 18, 2019

author:

ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ട്രവര്‍ ബെയ്‌ലിസ്സിനെ സ്വന്തമാക്കി ടീം സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്

ഹൈദരാബാദ്: ഈ വർഷത്തെ ലോകകപ്പ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന് ചരിത്ര വിജയം നേടിക്കൊടുത്ത ഓസ്‌ട്രേലിയന്‍ പരിശീലകന്‍ ട്രവര്‍ ബെയ്‌ലിസ്സിനെ ഐപിഎല്‍ കുടുംബത്തിലേക്ക് എത്തിച്ച് ടീം സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്.കഴിഞ്ഞ സീസണിൽ കിരീടം നഷ്ട്ടപെട്ട ടീം പുതിയ സീസണില്‍ കിരീട ലക്ഷ്യത്തോടെയാണ് ഏറ്റവും മികച്ച പരിശീലകനെ തന്നെ എത്തിച്ചിരിക്കുന്നത്.

ഇതോടെ ഏഴുവര്‍ഷത്തോളംകാലം ടീമിന്റെ പരിശീലകനായിരുന്ന ടോം മൂഡി ഹൈദരാബാദില്‍ നിന്നും പടിയിറങ്ങുകയാണ്. ബെയ്‌ലിസ് നേരത്തെ കൊല്‍ക്കത്ത ടീമിന്റെ പരിശീലകനായിരുന്നു. പുതിയ പരിശീലകനായി ബെയ്‌ലിസ്സിനെ നിയമിച്ച കാര്യം ഹൈദരാബാദ് സ്ഥിരീകരിച്ചു. ടീമിന് പുതിയ പരിശീലകനെ നിയമിക്കുകയാണെന്നും ബെയ്‌ലിസ് അനുയോജ്യനാണെന്നും ടീം മാനേജ്‌മെണ്ടും ഇതിനോടകം അറിയിച്ചിട്ടുണ്ട്.

Leave a comment